നാം നമ്മുടെ പൗരത്വം തെളിയിക്കേണ്ട അവസ്ഥയുള്ള കാലം -കെ.ഇ.എൻ
text_fieldsതാമരശ്ശേരി: നാം നമ്മുടെ പൗരത്വം തെളിയിക്കേണ്ട അവസ്ഥയുള്ള കാലമാണിതെന്ന് പ്രഫ. കെ.ഇ.എൻ. കുഞ്ഞഹമ്മദ്. മുമ്പ് നമ്മിലേക്ക് എത്തപ്പെടുന്ന രാഷ്ട്രീയ പ്രക്രിയയായിരുന്ന പൗരത്വം. ഇന്നത് മാറി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവർത്തകൻ കെ.എം. റഷീദ് രചിച്ച 'നിഴലിനെ ഓടിക്കുന്ന വിദ്യ' എന്ന കവിതാ സമാഹാരത്തിൻ്റെ പുസ്തക സമർപ്പണവും ആസ്വാദന സദസ്സും താമരശ്ശേരി പബ്ലിക് ലൈബ്രറി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.ഇ.എൻ.
മൃഗങ്ങൾ ജൈവികതയും യന്ത്രങ്ങൾ യാന്ത്രികതയും മറികടക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. സമ്പൂർണ്ണ സമർപ്പണം നൽകിയാലും മെച്ചപ്പെടുത്താനുള്ള മൽപിടുത്തം നടത്തിയാലേ ഒന്ന് കലയായി മാറുകയുള്ളു. മതനിരപേക്ഷ അറിവ് കൊണ്ട് മാത്രം പ്രതിരോധം തീർക്കാനാകില്ല. ആ അറിവ് അനുഭൂതിയായി മാറിയാലേ പ്രതിരോധം സാധ്യമാകുകയുള്ളു. കെ.എം. റഷീദിന്‍റെ കവിതകൾ മതനിരപേക്ഷ അനുഭൂതി നൽകുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.
മുറ്റം താമരശേരി, കൾച്ചർ എവരിവേർ, മലയാള സാഹിത്യ സംഘം എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. ഹുസൈൻ കാരാടി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. അസീസ് തരുവണ പുസ്തക പരിചയം നടത്തി. ഗ്രന്ഥകാരന്‍റെ ഉമ്മ കദീശുമ്മ പുസ്തകം ഏറ്റുവാങ്ങി. മജീദ് മൂത്തേടത്ത്, ടി.ആർ. ഓമനക്കുട്ടൻ, നിഷ ആന്‍റണി, പി.ആർ. വിനോദ്, കെ.വി. മുഹമ്മദ്, എ.കെ. അബ്ബാസ്, ഖാദർ പാലാഴി എന്നിവർ സംസാരിച്ചു. ഗ്രന്ഥകാരൻ കെ.എം. റഷീദ് പ്രതിസ്പന്ദനം നടത്തി.
കവിയരങ്ങ് കവയിത്രി വിജില ഉദ്ഘാടനം ചെയ്തു. ഇബ്രാഹിംകുട്ടി പുത്തൂർ, വിജീഷ് പരവരി, എൻ.കെ. രശ്മി, സുജിത്ത് ഉച്ചക്കാവിൽ, കലാം വെള്ളിമാട്, ഷിനിൽ പൂനൂർ, ഷിജു പറങ്ങോടൻ, ഗോബാൽ ഷാങ്, പി.വി. ദേവരാജ്, ഹഖ് ഇയ്യാട്, രാജു വാവാട്, റസിൻ മഹ്ഫൂസ്, ദിയ മെഹറിൻ എന്നിവർ കവിതകൾ അവതരിപ്പിച്ചു. മജീദ് ഭവനം സ്വാഗതവും രാജു വാവാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.