കോവിഡ് കാലത്തെ വയോജനങ്ങളുടെ അതിജീവന ശീലങ്ങൾ; വെബിനാർ ഒക്ടോബർ ഒന്നിന്
text_fieldsകോഴിക്കോട്: വയോജന ക്ഷേമത്തിനായി കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ലിവിങ് ലൈഫ് ട്രസ്റ്റിന്‍റെയും വയോജനങ്ങളുടെ പകൽവീടായ തറവാടിന്‍റെയും ആഭിമുഖ്യത്തിൽ ലോക വയോജന ദിനമായ ഒക്ടോബർ ഒന്നിന് വെബിനാർ നടത്തും. കോവിഡ് മഹാമാരിയിൽ മാനസിക-ശാരീരിക ക്ലേശങ്ങളാലും വിവേചനങ്ങളാലും പ്രതിസന്ധിയിലായിരിക്കുന്ന വയോജനങ്ങൾക്ക് അതിജീവനത്തിന്‍റെ ശൈലികൾ ചർച്ച ചെയ്യുന്നതിനും സംശയനിവാരണങ്ങൾക്കുമായാണ് വെബിനാർ സംഘടിപ്പിക്കുന്നത്.
മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായുള്ള ജില്ലാതല അധികാരിയായ ആർ.ഡി.ഒ ചെൽസാസിനി വി. മുഖ്യസന്ദേശം നൽകും. ഇംഹാൻസ് സോഷ്യൽ വർക്ക് ഡിപാർട്ട്മെന്റ് മേധാവി ഡോ. സീമ പി. ഉത്തമൻ ചർച്ചകൾക്ക് നേതൃത്വം നൽകുകയും സംശയനിവാരണം നടത്തുകയും ചെയ്യും. ഹോളി ക്രോസ് കോളജ് സാമൂഹികക്ഷേമ വിഭാഗം അധ്യാപകൻ അഖിൽ വർഗീസ് സന്ദേശം നൽകും. ലിവിങ് ലൈഫ് ട്രസ്റ്റ് ചെയർപേഴ്സൺ ഡാർളിൻ പി. ജോർജ് നേതൃത്വം നൽകും. വിവരങ്ങൾക്ക്: 7972140381, 9995880046.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.