ശുചിത്വനഗരത്തിൽ ശുചിമുറിയെവിടെ സർ
text_fieldsകോഴിക്കോട്: ശുചിത്വനഗരം, സുന്ദരനഗരം എന്ന സങ്കൽപം യാഥാർഥ്യമാക്കുന്ന തിരക്കിലാണ് കോഴിക്കോട് കോർപറേഷൻ. ഇതിെൻറ ഭാഗമായി നഗരം സുന്ദരമാവുന്നുണ്ട്. പക്ഷേ, പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ പൊതുസൗകര്യങ്ങൾ ഇല്ലാത്തതിനാൽ വലയുകയാണ് ജനം. വനിതകൾ ഉൾെപ്പടെ ആയിരക്കണക്കിന് തൊഴിലാളികൾ കേന്ദ്രീകരിക്കുന്ന മേഖലകളിൽപോലും മനുഷ്യർക്ക് മൂത്രമൊഴിക്കാനോ കക്കൂസിൽ പോകാനോ സൗകര്യമില്ല. വ്യാപാര കേന്ദ്രങ്ങളിലെത്തുന്നവരും തൊഴിലാളികളും ആവശ്യങ്ങൾ പിടിച്ചുനിർത്തേണ്ട ഗതികേടിലാണ്.
കോഴിക്കോട് വലിയങ്ങാടി, ചെറൂട്ടി റോഡ്, ബീച്ച് റോഡ് മേഖലകൾ കേന്ദ്രീകരിച്ച് പതിവായി ജോലിക്കെത്തുന്ന തൊഴിലാളികൾ പതിനായിരേത്താളം വരും. ഇതിൽ പകുതിയിലേറെ പേർ പുറത്താണ് ജോലി ചെയ്യുന്നത്. ചുമട്ടുെതാഴിലാളികൾ, ലോറി, ഗുഡ്സ്ഓട്ടോ, ടാക്സി തൊഴിലാളികൾ, തെരുവുകച്ചവടക്കാർ, ചാക്ക് നൂൽ തൊഴിലാളികൾ, വാഹനങ്ങൾ പൊളിക്കുന്നവർ, തട്ടുകടക്കാർ, ഓട്ടോ ഡ്രൈവർമാർ, കൊപ്ര, തേങ്ങ ബസാർ തൊഴിലാളികൾ എന്നിവർക്ക് പുറമെ വ്യാപാരകേന്ദ്രങ്ങളിലെത്തുന്ന ആയിരങ്ങളുമുണ്ട്. എല്ലാം കൂടി നോക്കിയാൽ പതിവായി വലിയങ്ങാടിയിലും പരിസരത്തും പതിനായിരത്തിൽപരം പേർ ഉണ്ടാവും. കച്ചവടക്കാരായി അഞ്ഞൂറോളം പേരുണ്ട്. പരിസരങ്ങളിലെ കണക്ക് വേറെയും. ഇത്രയും മനുഷ്യർ പതിവായി പെരുമാറുന്ന മേഖലയിൽ പ്രാഥമികകൃത്യം നിർവഹിക്കാൻ പൊതുശൗചാലയങ്ങളില്ല.
വലിയങ്ങാടിയുടെ പടിഞ്ഞാറേ അറ്റത്ത് ഒരു പൊതുകിണറും തൊട്ടടുത്തായി രണ്ട് ടോയ്ലറ്റുകളും മാത്രമാണുള്ളത്. അത് തൊഴിലാളികൾ ഏറ്റെടുത്ത് വൃത്തിയിൽ നടത്തുകയാണ്. മേഖലയിലെ ആകെയുള്ള ശുചിമുറിയാണിത്. തൊഴിലാളികളും ജീവനക്കാരും തെരുവിൽ സദാ പെരുമാറുന്ന വലിയങ്ങാടി മാത്രം ഒരു കിലോമീറ്ററിലേറെ നീണ്ടുകിടക്കുേമ്പാഴാണ് ഈ ദയനീയവാസ്ഥ.
തൊഴിലാളികൾ അടക്കമുള്ളവർ എങ്ങനെയാണ് പിടിച്ചുനിൽക്കുന്നത് എന്ന് ചോദിച്ചാൽ മറുപടി കേട്ട് സങ്കടം തോന്നും. നഗരത്തിെൻറ പത്രാസുകൾക്കപ്പുറത്തെ ദയനീയാവസ്ഥകൾ അനുഭവിച്ചു തീർക്കുകയാണിവർ.
കക്കൂസ് നിർമാണം 'പഞ്ചവത്സര' പദ്ധതി
രണ്ട് വർഷത്തിലേറെയായി ടൗൺ പൊലീസ് സ്റ്റേഷൻ പരിസരത്ത് ഒരു പൊതുശൗചാലയം നിർമിച്ചിട്ട്. അഞ്ച് വർഷം മുമ്പാണ് പണി തുടങ്ങിയതെന്ന് ഇവിടത്തെ ഗുഡ്സ് സ്റ്റാൻഡ് തൊഴിലാളികൾ പറയുന്നു. ഇനി ഇത് തുറന്നുകിട്ടാൻ എത്രകാലം കാത്തിരിക്കണമെന്നാണ് ഗുഡ്സ് ഡ്രൈവർ സുരേഷ് ബാബു ചോദിക്കുന്നത്. ഇവിടെയെത്തുന്നവർ ഞങ്ങളോടാണ് ശുചിമുറി അന്വേഷിക്കുക. ഓടിവരുന്നവർക്ക് ഏതെങ്കിലും സ്വകാര്യ കെട്ടിടത്തിലെ ഇടുങ്ങിയ കക്കൂസ് കാണിച്ചുകൊടുക്കേണ്ട അവസ്ഥയാണ്.
കോർപറേഷൻ അധികൃതർക്ക് ഇതു തുറക്കണമെന്നാവശ്യപ്പെട്ട് നിവേദനം സമർപ്പിച്ചതായി വ്യാപാരി വ്യവസായി സമിതി സെക്രട്ടറി സി. മൊയ്തീൻ കോയ പറയുന്നു. മേഖലയിൽ വ്യാപാരികളും സന്ദർശകരും പൊതു ശൗചാലയമില്ലാത്തതിനാൽ അനുഭവിക്കുന്ന ദുരിതം സമാനതകളില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
ആശ്രയം ബീച്ചിലെ തുറന്ന ശൗചാലയം
നാലു പതിറ്റാണ്ടോളമായി വലിയങ്ങാടിയിലെ ചുമട്ടുതൊഴിലാളിയാണ് ഉസ്മാൻ. പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാൻ പ്രയാസപ്പെടുന്നവരുടെ അവസ്ഥ അന്നും ഇന്നും വലിയ മാറ്റമില്ലാത്തതാണെന്ന് ഉസ്മാൻ പറയുന്നു. ചരക്കുലോറി തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് പൊതുശൗചാലയമല്ലാെത മറ്റ് മാർഗമില്ല. അവരെവിടെ പോകും. ബീച്ചിൽ തുറസ്സായ സ്ഥലമാണ് പലർക്കും കക്കൂസ്. തൊഴിലാളികൾക്ക് കുളിക്കാൻ ഇവിടെയുള്ള പൊതുകിണർ മാത്രമാണ് ആശ്രയം.
പരിസരത്തെ ഖലീഫ മസ്ജിദിൽ സൗകര്യമുള്ളതിനാലാണ് പലർക്കും മാന്യമായി പ്രാഥമികകൃത്യങ്ങൾ നടത്താൻ സാധിക്കുന്നത്. കോവിഡ് കാലം വന്നതോടെ പള്ളികളിലും നിയന്ത്രണങ്ങളുണ്ട്.
നാലു പതിറ്റാണ്ടായി ഒരേ പ്രതിസന്ധി
ചെറൂട്ടി റോഡ് ജങ്ഷനിൽ കോർപറേഷെൻറ ഒരു ഇരുനില കെട്ടിടമുണ്ട്. അതിന് മുകളിലെ ശൗചാലയം ആ ബിൽഡിങ്ങിലുള്ളവർക്ക് വേണ്ടിയായിരുന്നു. പരിസരത്തെ നൂറുകണക്കിന് തൊഴിലാളികൾ ഇൗ കെട്ടിടത്തിലെ ശൗചാലയം ആണ് ആശ്രയിച്ചിരുന്നത്. അത് ഉപയോഗശൂന്യമായതോടെ തൊഴിലാളികളുടെ പ്രാഥമികാവശ്യത്തിനുള്ള മാർഗവും ശൂന്യമായി. അതൊന്ന് നവീകരിച്ചുതരണമെന്ന് വ്യാപാരികളും തൊഴിലാളികളും ഒരുപോലെ അധികൃതരോട് ആവശ്യപ്പെട്ടിട്ടും ഒരു നടപടിയുമുണ്ടായില്ലെന്ന് ഓട്ടോ തൊഴിലാളി ധർമൻ പറയുന്നു. 40 വർഷത്തോളമായി ഇവിടെ കേന്ദ്രീകരിച്ചാണ് ജോലി ചെയ്യുന്നത്. അന്നും ഇന്നും അനുഭവിക്കുന്നത് ഒരേ പ്രതിസന്ധിയാണ്.
പരിസരത്തെ വനിതാ തൊഴിലാളികളും ജീവനക്കാരുമാണ് ഏറെ പ്രയാസമനുഭവിക്കുന്നതെന്ന് ഇവിടെ പ്രവർത്തിക്കുന്ന സൂര്യകാന്തി ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ഷംസിയ പറയുന്നു. പരിസരത്തെ പെട്രോൾ പമ്പിലെ ശുചിമുറിയാണ് മേഖലയിലെ വനിതകൾക്ക് ആശ്രയം. അവിടെയും പരിചയക്കാർക്കേ സൗകര്യം ലഭിക്കൂ. വലിയങ്ങാടി മേഖലയിൽ സ്ത്രീകൾ ജോലിക്ക് വരാൻ മടിക്കുന്നതിെൻറ പ്രധാന കാരണം ഇവിടെ പൊതു ശൗചാലയമില്ലാത്തതിനാലാണെന്നും ഷംസിയ പറഞ്ഞു.
2019ൽ മേഖല കേന്ദ്രീകരിച്ച് പൊതു ശൗചാലയത്തിനായി ബഹുജന പരാതി തയാറാക്കി കോർപറേഷൻ അധികൃതർക്ക് നൽകിയതായി 'വലിയങ്ങാടി.കോം' മാേനജിങ് ഡയറക്ടർ ജിത്തു ധർമരാജ് പറഞ്ഞു. അതിനുവേണ്ടി മേയറുൾപ്പെടെയുള്ളവരെ പലതവണ കണ്ട് ചർച്ച നടത്തി. പക്ഷേ, പദ്ധതികളൊന്നും യാഥാർഥ്യമാക്കാൻ സാധിച്ചില്ല. കിയോസ്ക് മോഡലിൽ സ്േപാൺസർഷിപ്പോടെ ശൗചാലയമുണ്ടാക്കാനുള്ള പദ്ധതി സമർപ്പിച്ചിട്ടും ഒന്നും എവിടെയുമെത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.