സാറേ, ഞാൻ പെയിൻറ് പണിക്കു പോയി; നിങ്ങൾക്കതിനാവില്ലല്ലോ...
text_fieldsകോഴിക്കോട്: സാറേ, ഞാൻ പെയിൻറ് പണിക്കു പോയിത്തുടങ്ങി. നിങ്ങൾക്ക് സുഖമില്ലല്ലോ എന്നു കരുതിയാണ് പണിക്ക് വിളിക്കാത്തത്... ഒരു ട്രെയിനിങ് സെൻററിെൻറ മാനേജർ അതിെൻറ എം.ഡിക്ക് അയച്ച വാട്സ്ആപ് സേന്ദശമാണിത്. സത്യത്തിൽ എന്തെങ്കിലും പണിക്ക് പോവണമെന്നുണ്ട് പല ഫ്രഷനലുകൾക്കും. പഠിപ്പിക്കുന്ന കുട്ടികളെങ്ങാനും കണ്ടാലോ എന്നു കരുതി തൽക്കാലം ഇങ്ങനെ പോട്ടെ എന്നു കരുതിയിരിക്കുന്നവർ, ചിലരാവട്ടെ എന്തു പണിയെടുക്കാനും തയാറാണ്, പേക്ഷ, പണി വേണ്ടേ...
നാട്ടിലുടനീളമുള്ള സമാന്തര പരിശീലന കേന്ദ്രങ്ങളിൽ ജോലിചെയ്യുന്നവരും നടത്തിപ്പുകാരുമായ വലിയൊരു വിഭാഗത്തിെൻറ ലോക്ഡൗൺ കാലത്തെ ആകുലതകളാണിത്. എൻജിനീയർമാരുൾപ്പെടെ പ്രഫഷനലുകളാണ് ഇതിൽ ഏറെയും.
പലതരം സാങ്കേതിക പരിശീലനകേന്ദ്രങ്ങൾ നടത്തുന്നവർ. പുതിയ തലമുറ കോഴ്സുകൾ പരിശീലിപ്പിക്കുന്നവർ. യുവാക്കളും യുവതികളുമുൾപ്പെടെ ആയിരങ്ങൾ കോഴിക്കോട് ജില്ലയിൽ മാത്രമുണ്ട്. പാരലൽ കോളജുകളും അൺഎയ്ഡഡ് സ്കൂളുകളും ട്യൂഷൻ സെൻററുകളും ഇതിൽ പെടുന്നില്ല.
പുറത്താരോടും പറയാൻ പറ്റാത്തത്ര പ്രതിസന്ധിയാണ് ഒന്നര വർഷത്തോളമായി ഇവർ അനുഭവിക്കുന്നത്. കമ്പ്യൂട്ടർ, സ്പോക്കൺ ഇംഗ്ലീഷ്, ഐ.ഇ.എൽ.ടി.എസ്, ഫാഷൻ ടെക്നോളജി, ലാബ് ടെക്നീഷ്യൻ കോഴ്സ്, ഗ്രാഫിക് ഡിസൈനിങ്, ബ്യൂട്ടീഷൻ, മൊബൈൽ ഫോൺ റിപ്പയറിങ്, തുടങ്ങി നൂറുകൂട്ടം പരിശീലന കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങൾ ജില്ലയിൽ ആയിരത്തിൽപരം ഉണ്ട് എന്നാണ് കണക്ക്. ഇവിടെ ജോലിചെയ്യുന്നവർ ഭൂരിഭാഗവും വിദ്യാസമ്പന്നരാണ്.
നല്ല രീതിയിൽ സ് ഥാപനങ്ങൾ നടന്നുപോയപ്പോൾ ബാങ്ക് വായ്പയെടുത്ത് സ്ഥാപനം വിപുലീകരിച്ചവരും വാഹനങ്ങൾ വാങ്ങിയവരും വീടിന് വായ്പയെടുത്തവരും നടുക്കടലിൽപെട്ട അവസ്ഥയിലാണിപ്പോൾ. സ്വകാര്യ സംരംഭമായതിനാൽ ഒരു ആനുകൂല്യവും കിട്ടാനുമില്ല. ക്ഷേമനിധിയോ ഇൻഷുറൻസോ ഇല്ല.
കമ്പ്യൂട്ടർ അധിഷ്ഠിത ഉപകരണങ്ങൾ തുടർച്ചയായി ഉപയോഗിക്കാതെ നശിക്കുന്നു. സോഫ്റ്റ്വെയർ അപ്ഡേഷനുകൾ നടക്കുന്നില്ല. ചുരുക്കത്തിൽ, നിക്ഷേപകർക്ക് വരുമാനവും സ്വത്തും നഷ്ടപ്പെടുന്ന സാഹചര്യം. സർക്കാറിെൻറ സഹായ പട്ടികയിലൊന്നും ഇവർ ഇല്ല. വൈദ്യതി ബിൽ അടക്കാത്തതിനാൽ എന്നോ കെ.എസ്.ഇ.ബിക്കാർ ഫ്യൂസ് ഊരിക്കഴിഞ്ഞു. വാടകക്കാർ കൃത്യമായി വിളിച്ച് ശല്യപ്പെടുത്തുന്നു. ബാങ്ക് അടവു തെറ്റി പലിശയും പിഴപ്പലിശയുമടക്കം കടം കുന്നുകൂടുന്നു.
അത്ര സംഘടിതരല്ല ഈ സംരംഭകർ. മറ്റു ജോലിയൊന്നും തേടിപ്പോവാതെ സ്വന്തം കഴിവും സമ്പത്തുംകൊണ്ട് പടുത്തുയർത്തിയ സ്ഥാപനങ്ങളാണ് അനാഥമായിക്കിടക്കുന്നത്. വലിയ മാനസിക സംഘർഷമാണ് ഈ വിഭാഗം അനുഭവിക്കുന്നത്.
'സർക്കാർ ഞങ്ങളെ കൂടി ശ്രദ്ധിക്കണം'
പ്രതിസന്ധികാലത്ത് സർക്കാറിെൻറ പരിഗണന പട്ടികയിൽ തങ്ങളെകൂടി ഉൾെപ്പടുത്തണമെന്ന് ഓതറൈസ്ഡ് കോച്ചിങ് ആൻഡ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് വെൽഫെയർ അസോസിയേഷൻ ജില്ല പ്രസിഡൻറ് പുഗീഷ് ആവശ്യപ്പെട്ടു.
ചെറിയ പലിശനിരക്കിൽ ഇത്തരം സംരംഭകർക്ക് വായ്പ ഏർെപ്പടുത്തി ഭാവിയിൽ പുനരാരംഭിക്കുന്നതിന് സഹായം നൽകണം. വായ്പകൾക്ക് പിഴപ്പലിശ ഒഴിവായിക്കിട്ടാൻ സർക്കാർ ഇടപെടൽ വേണം. ഇൗ മേഖലയിൽ നിരവധി വനിതകൾ സംരംഭകരായും ജീവനക്കാരായും ഉണ്ട്. അവർക്ക് കൂടുതൽ പരിഗണന സർക്കാർ ഭാഗത്തുനിന്നുണ്ടാവണം.
പുരുഷന്മാരെപോലെ എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കാനുള്ള സാഹചര്യമല്ല അവരുടേത്. കുടുംബനാഥകളാണ് പലരും. പലരുടെയും പ്രതിസന്ധി പറഞ്ഞറിയിക്കാനാവാത്തതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.