കോഴിക്കോട് ജില്ല പഞ്ചായത്തിൽ ആര്? മാജിക്കൽ/ റിയലിസം
text_fieldsകോഴിക്കോട്: തുടർ ഭരണം പ്രതീക്ഷിച്ച് എൽ.ഡി.എഫും അട്ടിമറി ലക്ഷ്യമിട്ട് യു.ഡി.എഫും കടുത്ത പോരാട്ടമാണ് ജില്ല പഞ്ചായത്തിലേക്ക് നടക്കുന്നത്. മുൻകാല ചരിത്ര പഞ്ചാത്തലത്തിൽ തികഞ്ഞ ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്. മറ്റു ജില്ലകൾക്കുപോലും മാതൃകയാക്കാവുന്ന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയത് നേട്ടമാകുമെന്ന് അവർ കരുതുന്നു.
ജനതാദൾ എസിന് സീറ്റ് നൽകാത്തതിലുള്ള പഴി മാറ്റിനിർത്തിയാൽ മറ്റു പ്രശ്നങ്ങളില്ലാതെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കി. എൽ.ജെ.ഡിയും കേരള കോൺഗ്രസ് മാണി വിഭാഗവും ഒപ്പമുള്ളതാണ് കൂടുതൽ ആശ്വാസം.
എൽ.ജെ.ഡിയുടെ വരവ് വടകര മേഖലയിലെ ആധിപത്യം വർധിപ്പിക്കാനും മാണി വിഭാഗത്തിെൻറ വരവ് കഴിഞ്ഞ തവണ യു.ഡി.എഫിനൊപ്പം നിന്ന തിരുവമ്പാടി, ഇൗങ്ങാപ്പുഴ, കോടഞ്ചേരി ഡിവിഷനുകളിൽ അട്ടിമറി വിജയത്തിനും സഹായമാവും എന്നാണ് പ്രതീക്ഷ. എന്നാൽ, ജില്ല പഞ്ചായത്ത് ഭരണം ഇത്തവണ പിടിച്ചെടുക്കുമെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ പറയുന്നത്. അതിനുള്ള മുന്നൊരുക്കം നേരത്തേ തുടങ്ങിയിരുന്നു.
മുമ്പില്ലാത്ത വിധം തുടർ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് കോൺഗ്രസ് ഉൾപ്പെടെ സ്ഥാനാർഥികളെ നിശ്ചയിച്ചത്. എൽ.ജെ.ഡി എൽ.ഡി.എഫിലേക്ക് പോയതോെട അവർ മത്സരിച്ച സീറ്റുകൾ പങ്കുവെക്കുന്നതിനെ ചൊല്ലി തുടക്കത്തിലുണ്ടായ കല്ലുകടി മാത്രമാണ് പോരായ്മയായി ചൂണ്ടിക്കാട്ടാനുള്ളത്. വെൽഫെയർ പാർട്ടിക്ക് കുറ്റ്യാടി ഡിവിഷൻ വിട്ടുനൽകിയതിലൂടെ അവരുെട പിന്തുണ ജില്ല പഞ്ചായത്തിലെ മുഴുവൻ സ്ഥാനാർഥികൾക്കും ഉറപ്പാക്കാനായി. ചില ഡിവിഷനുകളിൽ ജയപരാജയം നിശ്ചയിക്കാൻ മാത്രം കേഡർ വോട്ടുകൾ വെൽഫെയർ പാർട്ടിക്കുണ്ട്.
അങ്ങനെ വന്നാൽ നിലവിലെ ഒമ്പതിൽനിന്ന് 14 എന്ന മാജിക് നമ്പറിലെത്തി ഭരണം കൈയാളാമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. ഇരുമുന്നണികളെയും വെല്ലുവിളിക്കുന്ന തരത്തിലാണ് എൻ.ഡി.എയുടെ പ്രചാരണം. ബി.ജെ.പി പ്രതിനിധികൾ ഇത്തവണ ജയിക്കുമെന്ന് ആവകാശപ്പെടുന്ന ഇവർ അഞ്ചുവെര ഡിവിഷനുകളിൽ രണ്ടാം സ്ഥാനവും പ്രതീക്ഷിക്കുന്നു. നിലവിൽ എടച്ചേരി, മൊകേരി, കുറ്റ്യാടി, പേരാമ്പ്ര, ബാലുശ്ശേരി, പന്തീരാങ്കാവ്, കടലുണ്ടി, കക്കോടി, അത്തോളി, ഉള്ള്യേരി, അരിക്കുളം, മേപ്പയൂർ, മണിയൂർ -സി.പി.എം, ചോറോട്, ചാത്തമംഗലം -സി.പി.െഎ, പയ്യോളി അങ്ങാടി, അഴിയൂർ -എൽ.ജെ.ഡി എന്നിങ്ങനെ 18 ഡിവിഷനുകളാണ് എൽ.ഡി.എഫിനൊപ്പമുള്ളത്.
ഇൗങ്ങാപ്പുഴ, കോടഞ്ചേരി, കുന്ദമംഗലം, നരിക്കുനി -കോൺഗ്രസ്, നാദാപുരം, കട്ടിപ്പാറ, തിരുവമ്പാടി, ഒാമശ്ശേരി, മടവൂർ -മുസ്ലിം ലീഗ് എന്നിങ്ങനെ ഒമ്പത് ഡിവിഷനുകളാണ് യു.ഡി.എഫ് പക്ഷത്തുള്ളത്. ഇത്തവണ യു.ഡി.എഫിൽ കോൺഗ്രസ് -15, മുസ്ലിം ലീഗ് -ഏഴ്,സി.എം.പി -ഒന്ന്, കേരള കോൺഗ്രസ് ജോസഫ് -ഒന്ന്, ആർ.എം.പി ഉൾപ്പെടുന്ന ജനകീയ മുന്നണി -ഒന്ന്, വെൽഫെയർ പാർട്ടി -ഒന്ന്, ജനതാദൾ യു.ഡി.എഫ് വിഭാഗം -ഒന്ന് എന്നിങ്ങനെയും എൽ.ഡി.എഫിൽ സ്വതന്ത്രരുൾപ്പെടെ സി.പി.എം -18, സി.പി.െഎ -മൂന്ന്, എൽ.ജെ.ഡി -നാല്, എൻ.സി.പി -ഒന്ന്, െഎ.എൻ.എൽ -ഒന്ന് എന്നിങ്ങനെയും എൻ.ഡി.എയിൽ ബി.ജെ.പി -25, ബി.ഡി.ജെ.എസ് -ഒന്ന്, കാമരാജ് കോൺഗ്രസ് -ഒന്ന് എന്നിങ്ങനെയുമാണ് സീറ്റുകൾ പങ്കിട്ട് മത്സരിക്കുന്നത്. 27 ഡിവിഷനുകളിലേക്ക് ഇത്തവണ മൊത്തം 102 പേരാണ് മത്സര രംഗത്തുള്ളത്.
മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കാനത്തിൽ ജമീല (നന്മണ്ട), എൽ.ഡി.എഫ് ജില്ല കൺവീനർ മുക്കം മുഹമ്മദ് (ഉള്ള്യേരി), എ.െഎ.സി.സി അംഗം ഡോ. എം. ഹരിപ്രിയ (ബാലുശ്ശേരി), സലീം മടവൂർ, വി.പി. ദുൽഖിഫിൽ (ഇരുവരും പയ്യോളി അങ്ങാടി), അഡ്വ. പി. ഗവാസ്, അഷ്റഫ് മണക്കടവ് (ഇരുവരും കടലുണ്ടി), ആലീസ് ടീച്ചർ (പേരാമ്പ്ര), ദിനേശ് പെരുമണ്ണ (പന്തീരാങ്കാവ്), എം. ധനീഷ് ലാൽ (കുന്ദമംഗലം), െഎ.പി. രാജേഷ് (നരിക്കുനി), നാസർ എസ്റ്റേറ്റ് മുക്ക് (ഒാമശ്ശേരി) തുടങ്ങിയവരാണ് മത്സരിക്കുന്നവരിൽ പ്രമുഖർ.
തുടർ ഭരണം ഉറപ്പ്
–മുക്കം മുഹമ്മദ് (എൽ.ഡി.എഫ് ജില്ല കൺവീനർ)
ജില്ല പഞ്ചായത്തിൽ എൽ.ഡി.എഫിെൻറ തുടർ ഭരണം ഉറപ്പാണ്. കഴിഞ്ഞ വർഷം ലഭിച്ചതിനേക്കാൾ ആറ് സീറ്റുകൾ വരെ കൂടുതൽ നേടും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനൊപ്പം നിന്ന കക്ഷികൾ എൽ.ഡി.എഫിെൻറ ഭാഗമായത് വലിയ നേട്ടമാകും -എൽ.ഡി.എഫ് ജില്ല കൺവീനർ മുക്കം മുഹമ്മദ് പറഞ്ഞു.
14 സീറ്റ് കിട്ടും
–കെ. ബാലനാരായണൻ (യു.ഡി.എഫ് ജില്ല ചെയർമാൻ)
ഇത്തവണ ജില്ല പഞ്ചായത്ത് യു.ഡി.എഫ് ഭരിക്കും. 14 സീറ്റ് ഉറപ്പായും കിട്ടും. അധികമുള്ള സീറ്റുകൾ ബോണസായി കരുതാം. എല്ലാ ഘടക കക്ഷികൾക്കും സീറ്റുകൾ നൽകിയതിനാൽ കെട്ടുറപ്പോടെയും ആത്മവിശ്വാസത്തോെടയുമാണ് മുന്നോട്ടുപോകുന്നത് -യു.ഡി.എഫ് ജില്ല ചെയർമാൻ കെ. ബാലനാരായണൻ പറഞ്ഞു.
വോട്ട് കൂടും
–വി.കെ. സജീവൻ (എൻ.ഡി.എ ജില്ല ചെയർമാൻ)
പതിവിന് ഭിന്നമായി എൻ.ഡി.എയുടെ വോട്ടിങ് ശതമാനത്തിൽ വലിയ ഉയർച്ചയുണ്ടാവും. പന്തീരാങ്കാവ്, കുന്ദമംഗലം, അഴിയൂർ ഡിവിഷനുകളിൽ വിജയം ഉറപ്പാണ്. പല ഡിവിഷനിലും അപ്രതീക്ഷിത മുന്നേറ്റമുണ്ടാവും -എൻ.ഡി.എ ജില്ല ചെയർമാൻ അഡ്വ. വി.കെ. സജീവൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.