കാട്ടുപന്നി-നീർനായ് ആക്രമണം
text_fieldsകാട്ടുപന്നി വിളയാട്ടം; 60 ഓളം കുലച്ച വാഴകൾ നശിപ്പിച്ചു
തിരുവമ്പാടി: പുല്ലൂരാംപാറ മേലെ പൊന്നാങ്കയത്ത് കാട്ടുപന്നി കൃഷി നശിപ്പിച്ചു. മേലെ പൊന്നാങ്കയത്ത് മുഴയനാൽ മനോജിന്റെ തോട്ടത്തിലെ 60 ഓളം കുലച്ച വാഴകളാണ് കാട്ടുപന്നി നശിപ്പിച്ചത്. പ്രദേശത്ത് കാട്ടാന, കാട്ടുപന്നി ആക്രമണം വ്യാപകമാണ്.
നീർനായ് ആക്രമണം; രണ്ട് അന്തർ സംസ്ഥാന തൊഴിലാളികൾക്ക് കടിയേറ്റു
മുക്കം: ഇരുവഴിഞ്ഞിപ്പുഴയിൽ നീർനായ് ആക്രമണം തുടരുന്നു. കാരശ്ശേരി പഞ്ചായത്തിലെ കക്കാട് കടവിൽ കുളിക്കുകയായിരുന്ന രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾക്ക് നീർനായുടെ കടിയേറ്റു. തമിഴ്നാട് സ്വദേശി അതുൽ, മുർഷിദാബാദ് സ്വദേശി ലുഖ്മാൻ ശൈഖ് എന്നിവർക്കാണ് കഴിഞ്ഞ ദിവസം കടിയേറ്റത്.
വൈകീട്ട് ജോലി കഴിഞ്ഞശേഷം കുളിക്കാൻ ഇറങ്ങിയതായിരുന്നു. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ഇരുവഴിഞ്ഞിപ്പുഴ, ചാലിയാർ എന്നിവിടങ്ങളിൽനിന്ന് നിരവധി പേർക്കാണ് നീർനായുടെ ആക്രമണത്തിൽ പരിക്കേറ്റത്. കാരശ്ശേരി, കൊടിയത്തൂർ, കോട്ടമുഴി, ഇടവഴിക്കടവ്, പുതിയോട്ടിൽ, ചാലക്കൽ, കരാട്ട്, പുത്തൻവീട്ടിൽ എന്നിവിടങ്ങളിലാണ് ഒറ്റക്കും കൂട്ടമായും നീർനായ്ക്കൾ വിഹരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.