പൂതംപാറയിൽ കാട്ടുപന്നി ശല്യം: ഒരാൾക്ക് കുത്തേറ്റു
text_fieldsകുറ്റ്യാടി : കാട്ടുപന്നി ശല്യം രൂക്ഷമായ പൂതംപാറയിൽ ഒരാൾക്ക് കുത്തേറ്റു. പൂതംപാറ മൂക്കുമുറിയൻമലയിൽ ഒന്നാംവളവിൽ മുന്നൂറ്റോഴത്തിൽരാധാകൃഷ്ണനെയാണ് (50 ) സാരമായ പരിക്കുകളോടെ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഞായറാഴ്ച വൈകീട്ട് മൂന്നു മണിക്ക് വീട്ടുമുറ്റത്തെത്തിയ പന്നിയാണ് ഇയാളെ ആക്രമിച്ച് പരുക്കേൽപിച്ചത്. മലയോര മേഖലയിലെ ജനങ്ങൾ ഇതോടെ ഭീതിയിലായി. കാർഷിക വിളകൾ വ്യാപകമായി പന്നികൾ നശിപ്പിക്കുന്നതിന് പുറമെയാണ് ആളുകളെ ആക്രമിക്കാനും തുടങ്ങിയത്.
കഴിഞ്ഞവർഷം ചൂരണിയിലെ മാനാടി ബിജുവിനെ പന്നി കുത്തി പരിക്കേൽപ്പിച്ചിരുന്നു. ചൂരണി പൂതംപാറ ഭാഗങ്ങളിൽ നിരവധി പേരുടെ വിളകൾ നശിപ്പിക്കുന്നുണ്ട്. പക്രന്തളം വനത്തിൽനിന്നാണ് പന്നികൾ വരുന്നതെന്ന് കർഷകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.