കക്കയം ഡാം സൈറ്റ് റോഡിൽ വീണ്ടും കാട്ടുപോത്ത് കൂട്ടം
text_fieldsകൂരാച്ചുണ്ട്: ജനത്തിന്റെ ആശങ്കയേറ്റി കക്കയം ഡാം സൈറ്റ് റോഡിൽ വീണ്ടും കാട്ടുപോത്തുകളുടെ കൂട്ടം. കാട്ടുപോത്ത് കൂട്ടം കാടുകയറിയിട്ടുണ്ടെന്ന വനംവകുപ്പിന്റെ വാദമാണ് ഇതോടെ പൊളിഞ്ഞത്. ഡാം സൈറ്റ് റോഡിൽ കക്കയം വാലി പ്രദേശത്ത് ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് ഇവയെ കണ്ടത്. കക്കയം ഡാം സൈറ്റ് പരിസരത്ത് നൈറ്റ് ഷിഫ്റ്റ് ഡ്യൂട്ടി കഴിഞ്ഞു ഇരുചക്ര വാഹനത്തിൽ വരുകയായിരുന്ന നിഖിൽ ഷാജു, ബോബൻ തോമസ് എന്നിവരാണ് അഞ്ചിലധികം കാട്ടുപോത്തുകളെ കണ്ടത്.
മാർച്ച് അഞ്ചിന് കർഷകനായ അബ്രഹാം പാലാട്ടിയിലിനെ കാട്ടുപോത്ത് ആക്രമിച്ച് കൊലപ്പെടുത്തിയ സ്ഥലത്തിനടുത്തുവെച്ച് വീണ്ടും കാട്ട്പോത്ത് കൂട്ടത്തിനെ കണ്ടതോടെ പ്രദേശവാസികൾ ഭീതിയിലായി. കക്കയത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ടിരിക്കുകയാണെങ്കിലും കക്കയം ഡാം സൈറ്റ് മേഖലയിൽ ജോലി ചെയ്യുന്നവരും പ്രദേശവാസികളും ഭീതിയോടെയാണ് സഞ്ചരിക്കുന്നത്.
അബ്രഹാമിനെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് പ്രകാരം പ്രദേശത്ത് ക്യാമ്പ് ചെയ്തിരുന്ന വനം വകുപ്പിന്റെ താമരശ്ശേരി, വയനാട് ആർ.ആർ.ടി ടീമുകൾ കഴിഞ്ഞ ദിവസം മടങ്ങിയിരുന്നു. തിരച്ചിൽ രണ്ടാഴ്ച പിന്നിട്ടിട്ടും കാട്ടുപോത്തിനെ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.