Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിലങ്ങാട് വനഭൂമിയിൽ...

വിലങ്ങാട് വനഭൂമിയിൽ കാട്ടു തീ

text_fields
bookmark_border
വിലങ്ങാട് വനഭൂമിയിൽ കാട്ടു തീ
cancel

കോഴിക്കോട്: വിലങ്ങാട് വനഭൂമിയിൽ കാട്ടു തീ. തെക്കെ വായാട് റവന്യൂ ഫോറസ്റ്റിലാണ് തീ പിടുത്തം ഉണ്ടായത്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് തീ പിടുത്തമുണ്ടായത്. തീ മറ്റിടങ്ങളിലേക്ക് പടരുന്നത് നാട്ടുകാരുടെ അവസരോചിതമായ ഇടപെടലിൽ ഒഴിവായി.

ശക്തമായ കാറ്റിൽ തീ മറ്റിടങ്ങളിലേക്ക് പടരുമോ എന്ന ആശങ്ക ശക്തമായിരുന്നു. എന്നാൽ, ഇന്നലെ രാത്രി വൈകി തീ പടരുന്നത് നിയന്ത്രണ വിധേയമായിരിക്കുകയാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും നടത്തിയ നീക്കമാണ് നിയന്ത്രിക്കാൻ സഹായകരമായത്. ആറ് ഏക്കറിലേറെ ഭൂമിയിൽ തീപടർന്നു. വാഹന സൗകര്യമില്ലാത്ത സ്ഥലമായതിനാൽ തീയണക്കൽ ദുഷ്കരമായി. രണ്ട് കിലോമീറ്റർ നടന്നുവേണം തീപിടിച്ച സ്ഥല​ത്ത് എത്താൻ. ജനവാസ കേന്ദ്രത്തിലേക്ക് തീ പടരുന്നത് തടയാൻ കാണിച്ച ജാഗ്രതയാണ് ഏറെ ഗുണം ചെയ്തതെന്ന് നാട്ടുകാർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wildfireVilangad forest
News Summary - Wildfire in Vilangad forest land
Next Story