വന്യജീവി ആക്രമണം: മലയോര ജനതക്ക് ഇൻഷൂറൻസ് ഏർപ്പെടുത്താൻ ഹൈകോടതിയെ സമീപിക്കും -സി.എം.പി
text_fieldsകോഴിക്കോട്: മലയോര മേഖലയിലെ മനുഷ്യജീവനുകൾ വന്യമൃഗ ആക്രമണ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ സർക്കാർതലങ്ങളിൽ ശക്തമായ പ്രതിരോധ നടപടികൾ ഉണ്ടാകണമെന്നാവശ്യപ്പെട്ട് കോഴിക്കോട് സി.എം.പി ജില്ലാ കമ്മിറ്റി സായാഹ്ന ധർണ നടത്തി. ധർണ സി.എം.പി സംസ്ഥാന സെക്രട്ടറി സി.എൻ. വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്‌തു. കേരളത്തിലെ മലയോര ഗ്രാമ പഞ്ചായത്തുകളിലെ ജനങ്ങളെ ഇൻഷുർ ഏർപ്പെടുത്തണമെന്ന് വിജയകൃഷ്ണൻ ആവശ്യപ്പെട്ടു. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മരിച്ചവർക്ക് ഒരു കോടി രൂപയും പരിക്കേറ്റവർക്ക് 50 ലക്ഷം രൂപയും അനുവദിക്കണം. ഇതിനായി മലയോര ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ ജനങ്ങളെയും ഇൻഷൂർ ചെയ്യണം. മരിച്ചവർക്ക് ഒരു കോടി രൂപ കൊടുക്കുന്നത് പ്രായ മാനദണ്ഡമാക്കിയായിരിക്കണം.
പരിക്കേറ്റവർക്ക് നിർബന്ധമായും 50 ലക്ഷം രൂപ കൊടുക്കുകയും പരിക്കിെൻറ ഗുരുതരാവസ്ഥ മനസിലാക്കി, തുക നിർണയിക്കണം. ഇത് നിർണയിക്കാൻ ഹൈകോടതി ജഡ്‌ജിയുടെ കേഡറിലുള്ള ട്രിബ്യൂണൽ രൂപവൽകരിക്കണം. ഇതിനുള്ള ഫണ്ട് കേന്ദ്ര സംസ്ഥാന സർക്കാരും അതാതു ഗ്രാമപഞ്ചായത്തുകളും കണ്ടെത്തണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മാർച്ച് 11 ന് ഹൈകോടതിയെ സമീപിക്കാൻ സി.എം.പി തീരുമാനിച്ചിരിക്കുകയാണ്. ഈ വിഷയത്തിൽ വേണ്ടി വന്നാൽ സുപ്രീം കോടതി വരെ പോകും.
വയനാട്ടിലെ വെള്ളുവാടിയിലെ കടുവ ആക്രമിച്ച കരുണാകരൻ എന്നാൾക്കും 10,000 രൂപയും വെള്ളുവാടിയിൽ തന്നെ ഉള്ള സജിൽ എന്ന ചെറുപ്പക്കാരന് ഒരു ലക്ഷം രൂപയും പനമരത്തെ വിജയന്റെ മകൻ ശരത്തിന് 10,000 രൂപയും ഈ വരുന്ന മാർച്ച് ആറിന് വീടുകളിൽ സി.എം.പി പ്രവർത്തകരെത്തി കൈമാറും. വൈകുന്നേരം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരി ടൗണിൽ സായാഹ്ന ധർണ സംഘടിപ്പിക്കും.
സംസ്ഥാന കമ്മിറ്റി അംഗം എൻ.പി. അബ്ദുൾ ഹമീദ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ല സെക്രട്ടറി പി. ബാലഗംഗാധരൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജി. നാരായണൻകുട്ടി മാഷ്, അഷ്റഫ് മണക്കടവ്, അഷ്റഫ് കായക്കൽ, മഹിളാ ഫെഡറേഷൻ കോഴിക്കോട് ജില്ല പ്രസിഡന്റ് സുനിത പാലാട്ട് എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ചാലിൽ മൊയ് ദീൻകോയ നന്ദി പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.