എന്ന് തുറന്നുകൊടുക്കും ഈ ശുചിമുറി ?
text_fieldsകോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒർത്തോ ഒ.പിക്കു സമീപം, രോഗികൾക്കായി നിർമിച്ച ബാത്ത് റൂം തുറന്നുകൊടുക്കാൻ നടപടിയില്ല. പരസഹായമില്ലാതെ നാടക്കാനോ, ഇരിക്കാനോ കഴിയാതെ വീൽചെയറിലും ട്രോളിയിലും ഡോക്ടറെ കാണാൻ മെഡിക്കൽ കോളജിൽ എത്തുന്നവർ മൂത്രശങ്ക തീർക്കാൻ നിവൃത്തിയില്ലാത്ത പെടാപ്പാട് പെടുമ്പോഴാണ് ഇവിടെ ബാത്ത്റൂം സാമൂഹികവിരുദ്ധരുടെ താവളമായി മാറുന്നത്. ഓർത്തോ ഒ.പിക്ക് സമീപം രോഗികൾക്കു ഉപയോഗിക്കാനായി നിർമിച്ച ശുചിമുറിയുടെ ഏകദേശം പണി പൂർത്തിയായിട്ട് രണ്ടുമാസം കഴിഞ്ഞു.
സ്ത്രീകൾക്കും പുരുഷൻമാർക്കുമായി ആറ് ടോയ് ലെറ്റുകളും രണ്ടു യൂറിൻ പോട്ടുമാണ് ഇവിടെയുള്ളത്. നിലവും ചുവരും ടൈൽ പാകൽ അടക്കമുള്ള പണികൾ പൂർത്തികരിച്ച് മാസങ്ങളായി. വൈദ്യുതീകരണ പ്രവർത്തിയാണ് ഇനി പൂർത്തീകരിക്കാനുള്ളത്. മാത്രമല്ല ശുചിമുറിക്ക് പൊതുവായ വാതിലും വെച്ചിട്ടില്ല. ആശുപത്രി വികസന സമിതിയുടെ ഫണ്ട് വിനിയോഗിച്ച് പി.ഡബ്ല്യു.ഡിയാണ് നിർമാണ പ്രവർത്തനം നടത്തുന്നത്. ഇത് എന്ന് തുറന്നുകൊടുക്കാനാകും എന്ന് ചോദിക്കുമ്പോൾ അധികൃകർക്കും കൃത്യമായ മറുപടിയില്ല. ഒ.പിയിൽ വരുന്ന രോഗികൾ ശുചിമുറിയിലേക്ക് ഇറങ്ങാതിക്കാൻ ബഞ്ച് െവച്ച് വഴി അടച്ചിട്ടിരിക്കുകയാണ്. എന്നാൽ അവിടെ ശുചിമുറി തുറന്നാൽ ശരിയാവില്ലെന്ന് അഭിപ്രായപ്പെടുന്ന ജീവനക്കാരും ഉണ്ട്.
അതിരാവിലെ എത്തുന്ന രോഗികൾക്ക് ഡോക്ടറെ കണ്ട്, മറ്റ് പരിശോധനകൾ നടത്തി അതിന്റെ ഫലവും ഡോകടറെ കാണിച്ച് മടങ്ങുമ്പോഴേക്കും ഉച്ചകഴിയും. ഇതിനിടെ ട്രോളിയിലും വീൽച്ചെയറിലും ഉള്ള രോഗികളെ ഏതെങ്കിലും വാർഡുകളിലോ മറ്റ് നിലകളിലോ എത്തിച്ച് വേണം മൂത്ര ശങ്ക തീർക്കാൻ. ഇത് രോഗികൾക്കും കൂടെവരുന്നവർക്കും ഏറെ ദുരിതമായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.