കോവിഡ് പ്രതിരോധത്തിന് 'സ്നേഹസ്പർശം' പദ്ധതിയുമായി വിസ്ഡം
text_fieldsകോഴിക്കോട്: കോവിഡ് വ്യാപനവും ലോക്ഡൗണും സമൂഹത്തിൽ സൃഷ്ടിച്ച പ്രത്യാഘാതങ്ങൾക്കിടയിൽ ജനങ്ങൾക്ക് ആശ്വാസമേകാനായി വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സ്നേഹസ്പർശം പദ്ധതി ഒരുക്കി. സർക്കാർ സംവിധാനവുമായി സഹകരിച്ചും, പ്രാദേശികമായുള്ള സംഘടന സംവിധാനങ്ങൾ വഴിയുമാണ് വിവിധ ക്ഷേമപദ്ധതികൾ നടപ്പിലാക്കുക.
ചികിത്സയുമായി ബന്ധപ്പെട്ട ബോധവൽക്കരണം, ഭക്ഷണ കിറ്റ് വിതരണം, സാമ്പത്തിക സഹായം, ചികിത്സ സഹായം, ക്വാറൻറീനിൽ കഴിയുന്ന കുടുംബങ്ങൾക്കുള്ള സഹായം, സ്വകാര്യ ആശുപത്രികളുമായി സഹകരിച്ചുള്ള കോവിഡ് ചികിത്സാ പദ്ധതി എന്നിവയാണ് പദ്ധതിയിൽ പ്രധാനമായും ഉള്ളത്.
വീടുകളിൽ കഴിയുന്ന കോവിഡ് രോഗികളായവർക്ക് സന്നദ്ധ സംഘടനകളുമായി സഹകരിച്ച് മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമാക്കുവാനും പദ്ധതി ഉണ്ട്.കോവിഡ് വ്യാപനം കാരണം ആശുപത്രികളിൽ മറ്റു ചികിത്സക്ക് പോകാൻ സാധിക്കാത്തവർക്ക് ടെലി മെഡിസിൻ സൗകര്യം വിസ്ഡം യൂത്ത് വഴി ഒരുക്കിയിട്ടുണ്ട്. വിവിധ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനവും മാർഗനിർദേശങ്ങളും 24 മണിക്കൂറും ലഭിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.