എല്ലാവരുമൊന്ന് സഹായിച്ചാൽ ഡാനിഷ് ഹസന് സ്വന്തം കാലിൽ നടക്കാനാവും
text_fieldsകോഴിക്കോട്: വയസ്സ് 16 ആയി ഡാനിഷ് ഹസന്. ജന്മനാ നട്ടെല്ലിനുള്ള തകരാർ മൂലം ഇതുവരെ സ്വന്തം കാലിൽ എഴുന്നേറ്റുനടന്നിട്ടില്ല. സ്വാഭാവികമായ മലമൂത്ര വിസർജനശേഷിയില്ല. കൃത്രിമ സംവിധാനങ്ങളിലൂടെയാണ് പ്രാഥമിക കൃത്യങ്ങൾ നടത്തുന്നത്. കോഴിേക്കാട് മെഡി. കോളജിൽ നാലാം വയസ്സിൽ നട്ടെല്ലിെൻറ പ്രശ്ന പരിഹാരത്തിനുള്ള ശസ്ത്രക്രിയ നടത്തി. അത് പേക്ഷ കാര്യങ്ങൾ സങ്കീർണമാക്കി. ഇപ്പോൾ നേരിടുന്ന ഗുരുതര പ്രശ്നം കാലിനടിയിൽ വലിയ തുളകൾ രൂപപ്പെടുന്നതാണ്. ഇരു പാദങ്ങളും വളഞ്ഞുപോവുന്നു. നിരവധി ആശുപത്രികളിൽ ചികിത്സ തേടി. ഈ ദുരിതങ്ങൾക്കെല്ലാമിടയിലും ഡാനിഷ് സ്കൂളിലും മദ്റസയിലുമൊക്കെ പോയി പഠിച്ചു. ചെറുപ്രായത്തിൽ പിതാവ് മകനെ ചുമന്ന് സ്കൂളിലും മദ്റസയിലുമൊക്കെ എത്തിച്ചു. എല്ലാ കാര്യങ്ങളും ചെയ്തുെകാടുത്തു. വലുതായപ്പോൾ പിതാവിന് മകനെ താങ്ങാനാവുന്നില്ല. എല്ലാ കാര്യങ്ങളും പിതാവ് ചെയ്തുകൊടുക്കുന്നതിൽ മകനും പ്രയാസം.
ചക്രക്കസേരയിലാണ് ജീവിതം. കാലുകൾ നിലത്തുവെച്ചുകൂടാ. വളഞ്ഞ എല്ലിന് പുറമെ പാദങ്ങളിലെ ദ്വാരവും അവസ്ഥ ദുരിതപൂർണമാക്കുന്നു. വെസ്റ്റ്ഹിൽ പോളിടെക്നിക്കിൽ കെമിക്കൽ എൻജിനീയറിങ് ഡിപ്ലോമ കോഴ്സിന് പ്രവേശനം ലഭിച്ചിരിക്കയാണ് ഡാനിഷിന്. പഠിച്ച് സ്വന്തം കാലിൽ നിൽക്കണമെന്നത് അവനെ സംബന്ധിച്ച് അക്ഷരാർഥത്തിലുള്ള ആഗ്രഹമാണ്. കാലിനടിയിൽ ദ്വാരങ്ങൾ രൂപപ്പെടുന്നതിനും എല്ലിെൻറ തെറ്റായ വളർച്ചക്കും പരിഹാരമായി ശസ്ത്രക്രിയ നിർദേശിച്ചിരിക്കയാണ് പാലക്കാട് തങ്കം ഹോസ്പിറ്റലിലെ ഡോക്ടർ. ശസ്ത്രക്രിയ കഴിഞ്ഞാൽ നടക്കാൻ പറ്റുന്ന അവസ്ഥയിലാവും എന്ന ഡോക്ടറുടെ ഉറപ്പിൽ പ്രതീക്ഷയർപ്പിച്ചിരിക്കയാണ് ഡാനിഷും പിതാവ് സുൽഫിക്കറും. മറ്റു വൈകല്യങ്ങളൊന്നും മാറിയില്ലെങ്കിലും എഴുന്നേറ്റുനടക്കാനും പരസഹായമില്ലാതെ സ്വന്തം കാര്യങ്ങൾ ചെയ്യാനും സാധിക്കുമെങ്കിൽ അതിലും വലിയൊരു ആഗ്രഹമില്ല ഈ കൗമാരക്കാരന്.
ഈ ശസ്ത്രക്രിയ 18 വയസ്സ് പൂർത്തിയാവുന്നതിനുമുമ്പ് നടത്തിയാലേ ഫലമുള്ളൂ എന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. ഒന്നരവർഷത്തിനിടയിൽ വിവിധ ഘട്ടങ്ങളായാണ് ശസ്ത്രക്രിയ നടത്തേണ്ടത്. ആറു ലക്ഷം രൂപയാണ് ചികിത്സ ചെലവ്. ഓട്ടോഡ്രൈവറായ സുൽഫിക്കറിന് നിലവിൽ 14 ലക്ഷം രൂപയോളം കടമുണ്ട്. മകനെ ശസ്ത്രക്രിയ നടത്താൻ സുമനസ്സുകളുടെ സഹായം തേടുകയാണ് കുടുംബം. പുതിയങ്ങാടി ചാലിൽ ജുമാമസ്ജിദ് ഖത്തീബ് റഫീഖ് റഹ്മാനിയുടെ നേതൃത്വത്തിൽ ചികിത്സസഹായം സ്വരൂപിക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട്.
സഹായിക്കാൻ താൽപര്യമുള്ളവർക്ക് Google Pay number
8547906785 (SULPHIKAR P.K) SBI BANK ACCOUNT NUMBER: 33046784464
IFSC Code:SBIN0009593.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.