Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓൺലൈൻ തട്ടിപ്പുകാർക്ക്...

ഓൺലൈൻ തട്ടിപ്പുകാർക്ക് ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്കു നൽകിയ യുവതി അറസ്റ്റിൽ

text_fields
bookmark_border
ഓൺലൈൻ തട്ടിപ്പുകാർക്ക് ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്കു നൽകിയ യുവതി അറസ്റ്റിൽ
cancel

ഇ​രി​ങ്ങാ​ല​ക്കു​ട: ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​കാ​ർ​ക്ക് പ​ണം കൈ​മാ​റാ​ൻ ബാ​ങ്ക് അ​ക്കൗ​ണ്ട് വാ​ട​ക​ക്കു ന​ൽ​കി​യ കേ​സി​ൽ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി പി​ടി​യി​ൽ. ചെ​റു​വ​ണ്ണൂ​ർ കൊ​ള​ത്ത​റ സ്വ​ദേ​ശി​നി മ​ര​ക്കാ​ൻ​ക​ട​വ് പ​റ​മ്പി​ൽ വീ​ട്ടി​ൽ ഫെ​മീ​ന​യെ​യാ​ണ് (29) പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഓ​ൺ​ലൈ​ൻ ട്രേ​ഡി​ങ്ങി​ന്റെ പേ​രി​ൽ എ​ട​തി​രി​ഞ്ഞി ചെ​ട്ടി​യാ​ൽ സ്വ​ദേ​ശി​യാ​യ റി​ട്ട. അ​ധ്യാ​പ​ക​നി​ൽ​നി​ന്ന് 44.97 ല​ക്ഷം ത​ട്ടി​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്.

ത​ട്ടി​പ്പു​കാ​ർ ഏ​ഴ​ര ല​ക്ഷം രൂ​പ​യാ​ണ് ഫെ​മി​ന​യു​ടെ കോ​ഴി​ക്കോ​ട് ബേ​പ്പൂ​രി​ലു​ള്ള ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​ച്ച​ത്. ഈ ​തു​ക ഫെ​മീ​ന ചെ​ക്ക് ഉ​പ​യോ​ഗി​ച്ച് പി​ൻ​വ​ലി​ച്ച് ബ​ന്ധു​വാ​യ ജാ​സി​റി​ന് ന​ൽ​കി. 5000 രൂ​പ​യാ​ണ് ഇ​തി​ന് ഫെ​മീ​ന​ക്ക് പ്ര​തി​ഫ​ലം ന​ൽ​കി​യ​ത്. ഫെ​മീ​ന കേ​ര​ള ഹൈ​കോ​ട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യം തേ​ടി​യി​രു​ന്നെ​ങ്കി​ലും അ​പേ​ക്ഷ ത​ള്ളി​യി​രു​ന്നു. മാ​ർ​ച്ച് മൂ​ന്നു മു​ത​ൽ ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ മു​മ്പാ​കെ ഹാ​ജ​രാ​ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. എ​ന്നാ​ൽ, ഫെ​മീ​ന ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട്ടു​നി​ന്ന് കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്ന് വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്ത​ശേ​ഷ​മാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഫെ​മീ​ന​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:online fraudBank account scamScam News
News Summary - Woman arrested for renting out bank accounts to online fraudsters
Next Story