Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്ത്രീക്ക് നടുറോഡിൽ...

സ്ത്രീക്ക് നടുറോഡിൽ മർദനവും അപമാനവും: അന്വേഷണത്തിന് ഉത്തരവ്

text_fields
bookmark_border
സ്ത്രീക്ക് നടുറോഡിൽ മർദനവും അപമാനവും: അന്വേഷണത്തിന് ഉത്തരവ്
cancel
Listen to this Article

കോ​ഴി​ക്കോ​ട്: കെ.​എ​സ്.​ആ​ർ.​ടി സി ​ഡ്രൈ​വ​റും മ​റ്റൊ​രാ​ളും ചേ​ർ​ന്ന് സ്ത്രീ​യെ ന​ടു​റോ​ഡി​ലി​ട്ട് മ​ർ​ദി​ക്കു​ക​യും ശ​രീ​ര​ഭാ​ഗ​ത്ത് സ്പ​ർ​ശി​ച്ച്​ അ​പ​മാ​നി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്‍റെ ഇ​ട​പെ​ട​ൽ. ബാ​ലു​ശ്ശേ​രി പൊ​ലീ​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യി​ല്ലെ​ന്ന പ​രാ​തി​യി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി അ​ന്വേ​ഷ​ണം ന​ട​ത്തി 15 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് നി​ർ​ദേ​ശം ന​ൽ​കി. ആ​ഗ​സ്റ്റി​ൽ കോ​ഴി​ക്കോ​ട് ക​ല​ക്ട​റേ​റ്റി​ൽ ന​ട​ക്കു​ന്ന സി​റ്റി​ങ്ങി​ൽ കേ​സ് പ​രി​ഗ​ണി​ക്കും. ക​ഴി​ഞ്ഞ ഏ​പ്രി​ൽ ഏ​ഴി​നാ​യി​രു​ന്നു സം​ഭ​വം. മ​ർ​ദ​ന​മേ​റ്റ സ്ത്രീ ​ബാ​ലു​ശ്ശേ​രി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. കോ​ഴി​ക്കോ​ട് സി.​ജെ.​എം കോ​ട​തി​യി​ൽ ഏ​പ്രി​ൽ 29 ന് ​ഹാ​ജ​രാ​യി മൊ​ഴി​യും ന​ൽ​കി. ബാ​ലു​ശ്ശേ​രി പൊ​ലീ​സ് കേ​സെ​ടു​ത്തി​ട്ടും ത​നി​ക്ക് നീ​തി കി​ട്ടി​യി​ല്ലെ​ന്നാ​ണ് ന​ന്മ​ണ്ട സ്വ​ദേ​ശി​നി ന​ൽ​കി​യ പ​രാ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kozhikkodeWoman assaulted
News Summary - Woman assaulted and humiliated in the middle of the road: Inquiry ordered
Next Story