മഹിളാമാൾ സംരംഭകർ നീതിതേടി മുഖ്യമന്ത്രിയുടെ മുന്നിൽ
text_fieldsകോഴിക്കോട്: അടച്ചുപൂട്ടിയ മഹിളമാളിലെ സംരംഭകർ മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകി. കോഴിേക്കാട് കോർപറേഷെൻറ മുൻകൈയിൽ കുടുംബശ്രീ ആഭിമുഖ്യത്തിൽ ആരംഭിച്ച മഹിളമാൾ സംരംഭകരെ വഞ്ചിച്ച് അടച്ചുപൂട്ടിയെന്നും വൻ തുക നഷ്ടമായ തങ്ങൾക്ക് കോർപറേഷെൻറ കെട്ടിടത്തിലേക്ക് മാറ്റാൻ നടപടി സ്വീകരിക്കണമെന്നും പരാതിക്കാർ മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം മാളിൽനിന്ന് സാധന സാമഗ്രികൾ മോഷണംപോയത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. കോഴിക്കോട് കോർപറേഷനും കുടുംബശ്രീയും മുൻകൈയെടുത്ത് ആരംഭിച്ച മാളിൽ സംരംഭകർക്ക് നൽകിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല. നിലവിൽ മാൾ പൂട്ടി കെട്ടിടം വാടകക്ക് കൊടുക്കാൻ സ്വകാര്യ വ്യക്തി നോട്ടീസ് ഇറക്കിയിരിക്കുകയാണ്.
2018ൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത മാൾ നിലവിലില്ല. മാളുമായി ബന്ധമില്ലെന്ന നിലപാടിലാണ് കോർപറേഷൻ. കുടുംബശ്രീയുടെ ഔദ്യോഗിക നോട്ടീസ് പ്രകാരമാണ് മാളിൽ സംരംഭകരായി എത്തിയത്. കോർപറേഷൻ ഓഫിസിൽ വെച്ചായിരുന്നു ഇതുസംബന്ധിച്ച ബന്ധപ്പെട്ട ഉദ്യോഗസ്ഥനുമായി പണമിടപാടുകൾ നടത്തിയത്. സ്ത്രീശാക്തീകരണത്തിെൻറ ലോകോത്തരമാതൃക എന്ന നിലയിലാണ് വനിതാസംരംഭകരെ ക്ഷണിച്ചത്. 30 ലക്ഷം രൂപവരെ നഷ്ടപ്പെട്ട സംരംഭകർ വഴിയാധാരമായിരിക്കുകയാണ്.
മാൾ പൂട്ടിയ വിവരം അറിഞ്ഞിട്ടില്ലെന്നും വിഷയം അന്വേഷിച്ച് നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായും പരാതിക്കാരിയായ എം.കെ. നൂർജഹാൻ പറഞ്ഞു. വ്യവസായമന്ത്രി പി. രാജീവ്, തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർക്കും സംരംഭകൾ പരാതി നൽകി. മുൻ മന്ത്രിമാരായ കെ.കെ. ശൈലജ, കെ.ടി. ജലീൽ എന്നിവരെയും പരാതിക്കാർ സന്ദർശിച്ചു. എം.കെ. നൂർജഹാൻ, ഷമീമ, ചിത്ര എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.