കോർപറേഷനിലും ജില്ല പഞ്ചായത്തിലും 35 പഞ്ചായത്തുകളിലും വനിത നേതൃത്വം
text_fieldsകോഴിക്കോട്: തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷപദവികളിലേക്കുള്ള സംവരണ പട്ടിക പുറത്തിറങ്ങിയപ്പോൾ കോഴിക്കോട് കോർപറേഷൻ മേയർസ്ഥാനവും ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനവും വനിത സംവരണം. െകായിലാണ്ടി, വടകര, രാമനാട്ടുകര നഗരസഭകളും വനിത സംവരണമാണ്. മുക്കം നഗരസഭ അധ്യക്ഷൻ പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തു.
ജില്ലയിൽ 35 ഗ്രാമപഞ്ചായത്തുകളിൽ വനിതകൾ പ്രസിഡൻറാകും. 32 എണ്ണത്തിൽ വനിത സംവരണമാണ്. കുരുവട്ടൂര്‍, കാരശ്ശേരി, കടലുണ്ടി പഞ്ചായത്തുകളിൽ പട്ടിക ജാതി വനിത സംവരണവും. കൂടാതെ ചെറുവണ്ണൂര്‍, ചങ്ങരോത്ത്, മടവൂര്‍ പഞ്ചായത്ത് പ്രസിഡൻറു സ്ഥാനത്തും പട്ടിക ജാതി സംവരണമാണ്. വടകര, തൂണേരി, കുന്നുമ്മൽ, തോടന്നൂർ, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തുകളിൽ പ്രസിഡൻറു സ്ഥാനം വനിത സംവരണമാണ്. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറു പദവി പട്ടികജാതി വനിത സംവരണമായും പ്രഖ്യാപിച്ചു.
വനിത സംവരണമുള്ള പഞ്ചായത്തുകൾ: അഴിയൂര്‍, ഏറാമല, ചെക്യാട്, പുറമേരി, തൂണേരി, വാണിമേല്‍, എടച്ചേരി, കുന്നുമ്മല്‍, വേളം, കുറ്റ്യാടി, വില്യാപ്പള്ളി, തിരുവള്ളൂര്‍, കീഴരിയൂര്‍, തിക്കോടി, നൊച്ചാട്, ഉള്ള്യേരി, കൂത്താളി, ബാലുശ്ശേരി, ഉണ്ണികുളം, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, അത്തോളി, കക്കോടി, നന്മണ്ട, തലക്കുളത്തൂര്‍, തിരുവമ്പാടി, കൊടിയത്തൂര്‍, കിഴക്കോത്ത്, കുന്ദമംഗലം, പുതുപ്പാടി, പെരുവയല്‍, ഒളവണ്ണ.
ഒളവണ്ണയും കുന്ദമംഗലത്തും വീണ്ടും വനിത സംവരണം; പുനഃപരിശോധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ
പന്തീരാങ്കാവ്: തെരഞ്ഞെടുപ്പ് കമീഷൻ ചൊവാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിൽ ഒളവണ്ണയിലും കുന്ദമംഗലത്തും പ്രസിഡൻറ് സ്ഥാനം വീണ്ടും വനിത സംവരണം. ജനറൽ സീറ്റിൽ മത്സരം പ്രതീക്ഷിച്ച് മുന്നണികൾ പട്ടിക തയാറാക്കി കാത്തിരിക്കുമ്പോഴാണ് തുടർച്ചയായ രണ്ടാം വനിത സംവരണമാക്കി വിജ്ഞാപനം വന്നത്.
തെരഞ്ഞെടുപ്പ് കമീഷനുമായി ബന്ധപ്പെട്ടേപ്പാൾ ചില പഞ്ചായത്തുകൾ വീണ്ടും വനിത സംവരണത്തിൽ വന്നത് അബദ്ധത്തിൽ സംഭവിച്ചതാണെന്നും ഉടൻ പുനഃപരിശോധന നടത്തുമെന്നും തെരഞ്ഞെടുപ്പ് കമീഷൻ നോഡൽ ഓഫിസർ അറിയിച്ചു.
ഇടതുപക്ഷം ഭരിക്കുന്ന ഒളവണ്ണയിൽ സി.പി.എമ്മിലെ കെ. തങ്കമണിയാണ് നിലവിലെ പ്രസിഡൻറ്. കുന്ദമംഗലത്ത് രണ്ടര വർഷത്തിനു ശേഷം മുസ്ലിം ലീഗ് മാറി നൽകിയ സീറ്റിൽ കോൺഗ്രസിലെ ലീന വാസുദേവനാണ് പ്രസിഡൻറ്. കുന്ദമംഗലത്ത് പട്ടികജാതി സംവരണം വന്നേക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ആശയക്കുഴപ്പം സൃഷ്ടിച്ച വിജ്ഞാപനം വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.