ബീച്ച് ആശുപത്രിയിൽ പുതിയ ടോക്കൺ കൗണ്ടറുകളുടെ പ്രവൃത്തി ആരംഭിച്ചു
text_fieldsകോഴിക്കോട്: ഒ.പി ടോക്കൺ എടുക്കാൻ രോഗികൾ വെയിലത്തും മഴയത്തും മണിക്കൂറികളോളം നിന്ന് കുഴങ്ങുന്ന കോഴിക്കോട് ബീച്ച് ആശുപത്രപിയിൽ കൂടുതൽ ടോക്കൺ കൗണ്ടറുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തി പുരോഗമിക്കുന്നു. ഒ.പി ടോക്കൺ കൗണ്ടറുകൾ സ്ഥാപിക്കുന്നതിനായി നിർമിച്ച് ഒരു വർഷം മുമ്പ് ഉദ്ഘാടനം ചെയ്ത ഒ.പി.ഡി ട്രാൻസ്ഫൊർമേഷൻ ബ്ലോക്കിലാണ് പുതിയ കൗണ്ടറുകൾ സജീകരിക്കുന്നത്.
അഞ്ച് കൗണ്ടറുകൾ സ്ഥാപിക്കുന്നതിനുള്ള സൗകര്യം ഇവിടെ ഉണ്ടെങ്കിലും അടിയന്തരമായി രണ്ടു കൗണ്ടറുകളാണ് ആരംഭിക്കുക. വീൽചെയറുകൾക്കുള്ള റാംപ് അടക്കമുള്ള സൗകര്യങ്ങൾ ഇവിടെ ഏർപ്പെടുത്തുന്നുണ്ട്. ഇതിന്റെ പകുതിയിലേറെ പ്രവൃത്തിയും നടന്നു കഴിഞ്ഞു.
ഡിസംബർ ഒന്നിന് മുമ്പ് പൂർത്തീകരിക്കുന്ന രീതിയിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്. ഡിസംബർ ഒന്നിന് മുമ്പ് പണി പൂർത്തീകരിക്കണമെന്ന്, കഴിഞ്ഞ ദിസം നടന്ന ആശുപത്രി വിസകന സമിതി യോഗത്തിൽ ജില്ല കലക്ടർ സ്നേഹിൽകുമാർ സിങ് ആശുപത്രി സൂപ്രണ്ടിന് നിർദേശം നൽകിയിരുന്നു. ഇ. ഹെൽത്ത്, ഇ.എൻ.ടി, ഒഫ്താൽമോളജി വിഭാഗം ഒ.പി കൗണ്ടറുകളാണ് നിലവിൽ പുതിയ ബ്ലോക്കിലേക്ക് മാറ്റുന്നത്.
ഒ.പി.ഡി ട്രാൻസ്ഫൊർമേഷൻ ബ്ലോക്ക് നോക്കുകുത്തിയായി നിൽക്കെ ഒ.പി ടോക്കൺ എടുക്കാൻ രോഗികൾ കാത്തുനിന്ന് വലയുന്ന വാർത്തകൾ പുറത്തു വന്നതോടെ ആശുപത്രി അധികൃതർക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. വാർത്തകൽ ശ്രദ്ധയിൽപ്പെട്ടതോടെ, രോഗികളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ അധിക കൗണ്ടറുകൾ തുറക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ല ലീഗൽ സർവിസ് അതോറിറ്റിയും ആശുപത്രി സൂപ്രണ്ടിനോട് നിർദേശിച്ചിരുന്നു.
ഒ.പി.ഡി ട്രാൻസ്ഫൊർമേഷൻ ബ്ലോക്ക് ആശുപത്രി അധികൃതർ സെമിനാറുകളും മറ്റ് പരിപാടികളും നടത്താൻ ഉപയോഗിച്ചു വരുകയായിരുന്നു. രോഗികൾ അധിക ദൂരം നടക്കേണ്ടിമരും കാരണം പറഞ്ഞായിരുന്നു ഒ.പി.ഡി ട്രാൻസ്ഫൊർമേഷൻ ബ്ലോക്ക് പൂട്ടിയിട്ടത്. ദിനം പ്രതി 2000ത്തോളം രോഗികളാണ് ബീച്ച് ആശുപത്രിയിലെ ഒ.പിയിൽ എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.