വാനിൽ സ്വപ്നങ്ങൾ പറന്നു; അവരുടെ മനംനിറഞ്ഞു
text_fieldsകോഴിക്കോട്: ഒാട്ടിസം ദിനാചരണത്തിെൻറ ഭാഗമായി കടപ്പുറത്ത് ഭിന്നശേഷിക്കാരുടെ പട്ടംപറത്തൽ. നൂറോളം കുട്ടികളാണ് ഒത്തുകൂടിയത്. ഹ്യുമാനിറ്റി ചാരിറ്റബ്ൾ ട്രസ്റ്റിെൻറയും സി.ആർ.സി, സി.ഡി.എം.ആർ.പി നാഷനൽ ട്രസ്റ്റ് കോഴിക്കോട് എൽ.എൽ.സിയുടെയും സംയുക്താഭിമുഖ്യത്തിൽ വൺ ഇന്ത്യ കൈറ്റ് ടീമുമായി സഹകരിച്ചായിരുന്നു പരിപാടി.
ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. പി.കെ.എം. സിറാജ് അധ്യക്ഷത വഹിച്ചു. കൈറ്റ് ഫെസ്റ്റിവൽ ഇന്നും നടക്കും. രാവിലെ നടന്ന ഓട്ടിസം സെമിനാറിൽ പി. സിക്കന്ദർ അധ്യക്ഷത വഹിച്ചു. ഡോ. റോഷൻ ബിജ്ലി ഉദ്ഘാടനം ചെയ്തു. വി.എം. ഉമ്മർ, പ്രഭാകരൻ, പ്രഫ. കെ. കോയട്ടി, പി.വി. ഗോപിരാജ്, ഡോ. സൗമ്യ സുകുമാരൻ, കെ.പി. ശിവദാസൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.