ഇന്ന് ലോക ഫോട്ടോഗ്രഫി ദിനം; ജീവിക്കാൻ വകയില്ലാതെ ഫോട്ടോഗ്രാഫർമാർ
text_fieldsനാദാപുരം: ലോക ഫോട്ടോഗ്രഫി ദിനം ഫോട്ടോഗ്രാഫർമാരെ ഓർക്കാനും പുതിയ ചിത്രങ്ങൾ പങ്കുവെക്കാനുമുള്ള ദിനമാണെങ്കിലും ഫോട്ടോഗ്രാഫർമാർ നിത്യവൃത്തിക്ക് വകയില്ലാതെ അലയുകയാണ്. സ്റ്റുഡിയോകളിലും ഫ്രീലാൻസ് മേഖലയിലുമായി ആയിരക്കണക്കിന് പേരാണ് മേഖലയിൽ ജോലി ചെയ്യുന്നത്. കോവിഡ് പകർച്ചയിൽ തൊഴിൽ നഷ്ടപ്പെട്ടിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും സർക്കാർ ഈ മേഖലയിലുള്ളവർക്ക് ഒരുവിധ ആനുകൂല്യവും ലഭ്യമാക്കിയിട്ടില്ല.
മൊബൈൽ ഫോണുകളുടെ കടന്നുകയറ്റത്തോടെ സ്റ്റുഡിയോകൾ പാസ്പോർട്ട് സൈസ് ഫോട്ടോകൾ എടുക്കാനുള്ള ഇടമായി മാറിയിരുന്നു. പുത്തൻ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി വിവാഹ ഫോട്ടോകൾ മികവോടെ നൽകിയാണ് ഈ മേഖലയിലുള്ളവർ നിലനിന്നു പോന്നിരുന്നത്.
കോവിഡിനെ തുടർന്ന് വിവാഹങ്ങൾക്കും മറ്റു ചടങ്ങുകൾക്കും കടിഞ്ഞാൺ വീണതോടെ ഫോട്ടോഗ്രാഫർമാർ അക്ഷരാർഥത്തിൽ തൊഴിൽരഹിതരായി. പ്രധാന ടൗണുകളിൽ പ്രവർത്തിക്കുന്ന സ്റ്റുഡിയോകൾക്ക് ആയിരങ്ങളാണ് മാസവാടക. വാടകയിനത്തിൽ വൻ കുടിശ്ശികയാണ് കെട്ടിട ഉടമകൾക്ക് പലരും നൽകാൻ ബാക്കിയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.