അജ്ഞാത വാഹനമിടിച്ച് യുവാവിന് ഗുരുതര പരിക്ക്
text_fieldsകോഴിക്കോട്: അജ്ഞാത വാഹനമിടിച്ച് യുവാവിന് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ച ഒന്നേകാലോടെ പന്നിയങ്കര മേൽപാലത്തിനു സമീപം കനറാ ബാങ്ക് എ.ടി.എം കൗണ്ടറിനുമുന്നിലായാണ് അപകടം. കാൽനടക്കാരനായ യുവാവിനെ വാഹനം ഇടിച്ച് െതറിപ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ് ബോധം നഷ്ടപ്പെട്ട ഇദ്ദേഹത്തെ പന്നിയങ്കര പൊലീസാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
കാലിനും തലക്കുമാണ് പരിക്കേറ്റത്. ലോറിയാണ് ഇടിച്ചതെന്നാണ് സംശയിക്കുന്നത്. അപകടമുണ്ടാക്കിയ വാഹനം തിരിച്ചറിയുന്നതിനായി, കേസ് രജിസ്റ്റർ ചെയ്ത പന്നിയങ്കര പൊലീസ് പ്രദേശത്തെ കടകൾക്കും സ്ഥാപനങ്ങൾക്കും മുന്നിലുള്ള സി.സി.ടി.വി കാമറ ദൃശ്യങ്ങൾ പരിശോധിച്ചുവരുകയാണ്.താടിയുള്ള 40 വയസ്സ് തോന്നിക്കുന്ന ജീൻസ് പാൻറ്സും ടീഷർട്ടും ധരിച്ചയാളാണ് അപടത്തിൽെപട്ടത്.ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പന്നിയങ്കര പൊലീസുമായി ബന്ധപ്പെടണം.ഫോൺ: 9497980723, 9497947236, 0495 2320860.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.