68ാം വയസ്സിൽ യൂസുഫ്ക്കക്ക് കന്നിവോട്ട്
text_fieldsകോഴിക്കോട്: അരനൂറ്റാണ്ട് പിന്നിട്ട പ്രവാസ ജീവിതത്തിനൊടുവിൽ നാട്ടിലെത്തിയ മാട്ടുവയിൽ യൂസുഫ്ക്ക ജീവിതത്തിലാദ്യമായി ഇത്തവണ വോട്ട് ചെയ്യും. എലത്തൂർ സ്വദേശിയായ ഇദ്ദേഹം 1967 സെപ്റ്റംബർ 21ന് 17ാം വയസ്സിലാണ് കപ്പലേറി കുവൈത്തിലേക്ക് പോയത്. 50 വർഷത്തിലേറെ പ്രവാസജീവിതം നയിച്ചതിനാൽ ഇതുവരെ വോട്ടർപട്ടികയിലിടം ലഭിച്ചിരുന്നില്ല. കോവിഡ് കാലത്ത് മുതിർന്നവരിൽ മിക്കവരും കേരളത്തിലേക്ക് മടങ്ങിയതോടെയാണ് യൂസുഫ്ക്കയും നാട്ടിലേക്ക് തിരിച്ചത്. സെപ്റ്റംബർ 22ന് നാട്ടിൽ തിരിച്ചെത്തിയതിനാൽ വോട്ടവകാശം ലഭിക്കുകയായിരുന്നു. വീടിനടുത്തുള്ള സി.എം.സി ഗേൾസ് സ്കൂളിൽ തിങ്കളാഴ്ച രാവിലെതന്നെ വോട്ട് രേഖപ്പെടുത്തുമെന്ന് യൂസുഫ്ക്ക പറഞ്ഞു.
1966ൽ ഒരു പായക്കപ്പൽ കോഴിക്കോട് കടലിൽ എലത്തൂർ ഭാഗത്ത് മുങ്ങിയതാണ് ഇേദ്ദഹത്തിെൻറ ജീവിതം മാറ്റിമറിച്ച് കുവൈത്തിലേക്കുപോകാൻ വഴിതെളിയിച്ചത്. അപകടത്തിൽപ്പെട്ട കപ്പലിെല ആളുകൾക്ക് സഹായം ചെയ്തതും ചരക്കുകൾക്ക് സംരക്ഷണം നൽകിയതും യൂസുഫ്ക്കാെൻറ പിതാവായ മൊയ്തുഹാജിയായിരുന്നു. ഇൗ സഹായത്തിനുള്ള പ്രത്യുപകാരമായി കുവൈത്തിയായ കപ്പലുടമ വിസ നൽകുകയായിരുന്നു. പിന്നീട് കപ്പലിൽതന്നെ അടുത്തവർഷം കുവൈത്തിലെത്തി.
ആദ്യഘട്ടത്തിൽ ഇൗ കുവൈത്തിയുടെ ഉടമസ്ഥതയിലുള്ള ഹാർഡ്വേർ കടയിലായിരുന്നു ജോലി. തുടർന്ന് വിവിധ കടകളിൽ ജോലി ചെയ്തു. ലൈസൻസെടുത്ത് ഡ്രൈവർ ജോലിയും ചെയ്തു. പിന്നീടൊരു കമ്പനിയുടെ പബ്ലിക് റിലേഷൻ ഒാഫിസറായി ഏറെക്കാലം സേവനമനുഷ്ഠിച്ചു. സുഹറയാണ് ഭാര്യ. മക്കൾ: നജാത്ത്, ഫായിസ്, ഹഫീസ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.