Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right25.62 ഗ്രാം...

25.62 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

text_fields
bookmark_border
25.62 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
cancel
camera_alt

മു​ഹ​മ്മ​ദ് ഷ​മ്മാ​സ്

കോ​ഴി​ക്കോ​ട്: വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന 25.62 ഗ്രാം ​എം.​ഡി.​എം.​എ മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ന​ട​ക്കാ​വ് വ​ണ്ടി​പ്പേ​ട്ട​ക്ക് സ​മീ​പ​ത്തു​നി​ന്നാ​ണ് വെ​ള്ള​യി​ൽ സ്വ​ദേ​ശി​യാ​യ മാ​ളി​യേ​ക്ക​ൽ എ​സ്.​കെ. മു​ഹ​മ്മ​ദ് ഷ​മ്മാ​സി​നെ (23) ​സി​റ്റി നാ​ർ​ക്കോ​ട്ടി​ക് സെ​ൽ അ​സി. ക​മീ​ഷ​ണ​ർ കെ.​എ. ബോ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ൻ​സാ​ഫ് ടീ​മും ന​ട​ക്കാ​വ് എ​സ്.​ഐ ബി​നു മോ​ഹ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. ബം​ഗ​ളൂ​രു​വി​ൽ​നി​ന്നാ​ണ് എം.​ഡി.​എം.​എ കൊ​ണ്ടു​വ​ന്ന​ത്. വി​പ​ണി​യി​ൽ ഒ​രു ല​ക്ഷം രൂ​പ വി​ല വ​രും. പി​ടി​യി​ലാ​യ ഷ​മ്മാ​സ് ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​യാ​ളാ​ണ്. ആ​ർ​ഭാ​ട ജീ​വി​തം ന​യി​ക്കാ​നും ല​ഹ​രി ഉ​പ​യോ​ഗി​ക്കാ​ൻ പ​ണം ക​ണ്ടെ​ത്താ​നു​മാ​ണ് വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്.

ഡ​ൻ​സാ​ഫ് എ​സ്.​ഐ മ​നോ​ജ് എ​ട​യേ​ട​ത്ത്, എ​സ്.​ഐ കെ. ​അ​ബ്ദു​റ​ഹ്മാ​ൻ, കെ. ​അ​ഖി​ലേ​ഷ്, സു​നോ​ജ് കാ​ര​യി​ൽ, പി.​കെ. സ​രു​ൺ കു​മാ​ർ, എം.​കെ. ല​തീ​ഷ്, എ​ൻ.​കെ. ശ്രീ​ശാ​ന്ത്, എം. ​ഷി​നോ​ജ്, പി. ​അ​ഭി​ജി​ത്ത്, ഇ.​വി. അ​തു​ൽ, പി.​കെ. ദി​നീ​ഷ്, കെ.​എം. മു​ഹ​മ്മ​ദ് മ​ഷ്ഹൂ​ർ, ന​ട​ക്കാ​വ് സ്റ്റേ​ഷ​നി​ലെ സി.​പി.​ഒ​മാ​രാ​യ ജി​ത്തു, അ​ജീ​ഷ്, ഷി​ജി​ത്ത്, ഷാ​ജി​ക്ക് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പി​ടി​യി​ലാ​യ ഷ​മ്മാ​സി​ൽ​നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കു​മെ​ന്ന് ന​ട​ക്കാ​വ് ഇ​ൻ​സ്പെ​ക്ട​ർ പ്ര​ജീ​ഷ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsArrestKozhikode News
News Summary - Youth arrested with 25.62 grams of MDMA
Next Story