Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎം.​ഡി.​എം.​എ​യു​മാ​യി...

എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

text_fields
bookmark_border
മു​ഹ​മ്മ​ദ്  ഷാ​ഫി
cancel
camera_alt

മു​ഹ​മ്മ​ദ്

ഷാ​ഫി

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ൽ വി​ൽ​പ​ന​ക്കെ​ത്തി​ച്ച എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം തി​രൂ​ർ സ്വ​ദേ​ശി മം​ഗ​ലം മാ​ങ്ങാ​പ​റ​മ്പി​ൽ മു​ഹ​മ്മ​ദ് ഷാ​ഫി​യെ​യാ​ണ് (44) നാ​ർ​കോ​ട്ടി​ക് സെ​ൽ അ​സി. ക​മീ​ഷ​ണ​ർ ടി.​പി. ജേ​ക്ക​ബി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡ​ൻ​സാ​ഫും സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പി.​ജെ. ജി​മ്മി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ന്തീ​രാ​ങ്കാ​വ് പൊ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

കോ​ഴി​ക്കോ​ട് ബൈ​പാ​സി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യു​ടെ പാ​ർ​ക്കി​ങ് ഭാ​ഗ​ത്തു​നി​ന്ന് 9.150 ഗ്രാം ​എം.​ഡി എം.​എ സ​ഹി​ത​മാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. മ​ല​പ്പു​റം കേ​ന്ദ്രീ​ക​രി​ച്ച് പ​ല ഭാ​ഗ​ങ്ങ​ളി​ലു​ള്ള യു​വാ​ക്ക​ൾ​ക്ക് രാ​സ​ല​ഹ​രി വി​ത​ര​ണം ചെ​യ്യു​ന്ന ശൃം​ഖ​ല​യി​ലെ ക​ണ്ണി​യാ​ണ് ഷാ​ഫി​യെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്നി​ന് ചി​ല്ല​റ വി​പ​ണി​യി​ൽ കാ​ൽ​ല​ക്ഷം രൂ​പ വി​ല​വ​രും.

പി​ടി​കൂ​ടി​യ ല​ഹ​രി ആ​രി​ൽ​നി​ന്നാ​ണ് വാ​ങ്ങി​യ​തെ​ന്നും ആ​ർ​ക്കെ​ല്ലാ​മാ​ണ് കൊ​ടു​ക്കു​ന്ന​തെ​ന്നും മു​മ്പ് എ​ത്ര​ത​വ​ണ ല​ഹ​രി കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ടെ​ന്നും പൊ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണ്. ഡ​ൻ​സാ​ഫ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ മ​നോ​ജ് ഇ​ട​യേ​ട​ത്ത്, എ.​എ​സ്.​ഐ കെ. ​അ​ബ്ദു​റ​ഹ്‌​മാ​ൻ, അ​നീ​ഷ് മൂ​സേ​ൻ​വീ​ട്, കെ. ​അ​ഖി​ലേ​ഷ്, ജി​നേ​ഷ് ചൂ​ലൂ​ർ, സു​നോ​ജ് കാ​ര​യി​ൽ, പ​ന്തീ​രാ​ങ്കാ​വ് സ്റ്റേ​ഷ​നി​ലെ എ​സ്.​സി പി.​ഒ എം. ​ര​ഞ്ജി​ത്ത്, സി.​പി.​ഒ​മാ​രാ​യ എ​ൻ.​വി. ബി​ഗി​ൻ ലാ​ൽ, എം. ​സു​ബീ​ഷ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsMDMAKozhikode News
News Summary - Youth arrested with MDMA
Next Story