യൂത്ത് സിംപിളാണ്, പവർഫുളും
text_fieldsകോഴിക്കോട്: കോവിഡ് കാലത്തെ തെരഞ്ഞെടുപ്പ് അങ്കം കോഴിക്കോട്ടും യുവത്വത്തിെൻറ അരങ്ങുതന്നെ. എല്ലാ പാർട്ടികളുടെയും സ്ഥാനാർഥികളിൽ ഇക്കുറി യുവാക്കൾ മുമ്പത്തേക്കാൾ ഏറെയുണ്ട്. യുവപോരാളികൾ കോളജ് തെരഞ്ഞെടുപ്പിലെന്നപോലെ പ്രചാരണം കൊഴുപ്പിക്കുേമ്പാൾ സമൂഹ മാധ്യമങ്ങളിലടക്കം പുതിയ ഓളങ്ങൾ ഉണ്ടാക്കുന്നുമുണ്ട്.
ജില്ലയിലെ പല വാർഡുകളിലും 25 വയസ്സിൽ താഴെയുള്ള സ്ഥാനാർഥികൾ മാറ്റുരക്കുന്നുണ്ട്. ജില്ല പഞ്ചായത്ത് നാദാപുരം ഡിവിഷനിൽ എൽ.ഡി.എഫിനുവേണ്ടി അരങ്ങേറ്റത്തിനിറങ്ങുന്ന ആര്യകൃഷ്ണക്കും അതേ പ്രായം. കോട്ടയം എം.ജി സർവകലാശാല കാമ്പസിൽ എം.എസ്സി കംപ്യൂട്ടർ സയൻസ് വിദ്യാർഥിനിയാണ് ആര്യകൃഷ്ണ. വളയം പഞ്ചായത്ത് അംഗം ബാബുവിെൻറയും ബീനയുടെയും മകളാണ്.
ഉണ്ണികുളം പഞ്ചായത്ത് ഇരുമ്പോട്ടുപൊയില്‍ വാര്‍ഡില്‍ 23കാരനായ വിവേകാനന്ദാണ് സി.പി.എം സ്ഥാനാര്‍ഥി. കഴിഞ്ഞ തവണ രണ്ടു വോട്ട് ഭൂരിപക്ഷം നേടി സി.പി.എം വിജയിച്ച വാര്‍ഡിലാണ് വിവേകാനന്ദ് കന്നിയങ്കത്തിനിറങ്ങുന്നത്. ഡി.വൈ.എഫ്.ഐ പൂനൂര് മേഖല ട്രഷററാണ് വിവേകാനന്ദ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു വോട്ടിന് ആറാം വാർഡായ കുന്നത്തരു നിലനിർത്തിയ എൽ.ഡി.എഫ് ഇത്തവണ വാർഡ് നിലനിർത്താൻ ഇറക്കിയത് 23കാരനെ. കോറോത്ത് കണ്ടി അഭിൻ രാജാണ് ഇടത് സ്ഥാനാർഥി. ഐ.ടി.ഐ.പൂർത്തിയാക്കിയ അഭിൻ രാജ് ഡി.വൈ.എഫ് ഐ മേഖല വൈസ് പ്രസിഡൻറും സി.പി.എം.അരേന പൊയിൽ ബ്രാഞ്ച് അംഗവുമാണ്.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ കന്നിയങ്കം കുറിക്കാൻ കച്ചകെട്ടിയിരിക്കുകയാണ് ബിരുദാനന്തര ബിരുദധാരിയായ പി. ഇൻഷിദ. മൂടാടി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡായ കോടിക്കലിൽനിന്ന് യു.ഡി.എഫ്. സ്ഥാനാർഥിയായാണ് എം.എസ്.എഫുകാരിയായ ഇൻഷിദയുടെ കന്നിപോരാട്ടം. മുചുകുന്ന് എസ്.എ.ആർ. ബി.ടി.എം. ഗവ. കോളജിൽ ബി.എസ്സി.(ഫിസിക്സ്) പൂർത്തിയാക്കിയ ഇൻഷിദ ഇപ്പോൾ ചെരണ്ടത്തൂർ എം.എച്ച്.ഇ.എസി.ൽ പി.ജി. കോഴ്സിന് പഠിക്കുകയാണ്.
തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിൽ സി.പി.എം സ്ഥാനാർഥിയായി മത്സരിക്കുന്ന കെ.ടി. സുജിൻ സ്വകാര്യ സ്ഥാപനത്തിൽ ഗ്രാഫിക്ക് ഡിസൈനറാണ്. സുജിൻ 25ാം വയസ്സിൽ കന്നിയങ്കത്തിനിറങ്ങിയിരിക്കയാണ്.
അഴിയൂര്‍ പഞ്ചായത്തില്‍ 12ാം വാര്‍ഡില്‍ യു.ഡി.എഫ് നേതൃത്വം നല്കുന്ന ജനകീയമുന്നണി സ്ഥാനാര്‍ഥിയാണ് 24കാരി പി.പി. ജസ്ന. കണ്ണൂര്‍ സ്കൂള്‍ ഓഫ് ജേണലിസത്തില്‍നിന്ന് ഡിപ്ലോമ കോഴ്സ് പൂര്‍ത്തിയാക്കിയ ജസ്ന വിദൂര വിദ്യാഭ്യാസത്തില്‍ ബിരുദ വിദ്യാര്‍ഥിയാണ്. മടപ്പള്ളി ഗേള്‍സ് സ്കൂളില്‍ പഠിക്കുമ്പോള്‍ സ്കൂള്‍ ലീഡറായി. പഞ്ചാംപറമ്പത്ത് അജനീറിെൻറയും ജഹറാബിയുടെയും മകളാണ്.
അഴിയൂര്‍ പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡ് ജനകീയ മുന്നണി സ്ഥാനാര്‍ഥിയായ ശ്രീനിത്യക്ക് വയസ്സ് 22 മാത്രം. എല്‍എല്‍.ബി അവസാനവര്‍ഷ വിദ്യാര്‍ഥിയാണ്. കോവിഡ് പശ്ചാത്തലത്തില്‍ തൊഴിലുറപ്പ് രംഗത്തിറങ്ങി നാടിെൻറ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കല്ലാമല പൊന്നങ്കണ്ടി സുധർമെൻറയും ബിന്ദുവിെൻറയും മകളാണ്.
യുവജന രാഷ്ട്രീയത്തിെൻറയും സന്നദ്ധ പ്രവർത്തനത്തിെൻറയും പ്രവൃത്തിപഥത്തിൽ നിന്നാണ് ഒളവണ്ണ ഒന്നാം വാർഡിൽ ഇടതു ബാനറിൽ മത്സരിക്കുന്ന പി. ശാരുതി (22) രംഗത്തേക്ക് വരുന്നത്. ക്വാറൻറീൻ കേന്ദ്രത്തിലെ വളണ്ടിയർ, പ്രളയകാലത്തെ സന്നദ്ധ പ്രവർത്തനം തുടങ്ങിയവയിലൂടെ ശാരുതി ഏറെ ശ്രദ്ധിക്കപ്പെട്ടു. രാമനാട്ടുകര ഭവൻസ് ലോ കോളജിൽ അവസാന വർഷ നിയമ വിദ്യാർഥിയാണ്. ഡി.വൈ.എഫ്.ഐ സൗത്ത് ബ്ലോക്ക്, സി.പി.എം ഇരിങ്ങല്ലൂർ ബ്രാഞ്ച് അംഗമാണ്.
പന്തീരാങ്കാവ് ഒളവണ്ണയിലെ മത്സരാർഥികളിൽ ഏറ്റവും പ്രായം കുറഞ്ഞത് ബി.ജെ.പി സ്ഥാനാർഥിയായ കമ്പിളിപറമ്പ് വാർഡിൽ മത്സരിക്കുന്ന ടി.ടി.സഞ്ജയ് (21) ആണ്. യുവമോർച്ച ഒളവണ്ണ പഞ്ചായത്ത് പ്രസിഡൻറാണ്. ഐ.ടി.ഐ കഴിഞ്ഞ് സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുകയാണ്.
അവസാന വർഷ ബിരുദാനന്തര ബിരുദ പഠനം കഴിഞ്ഞാണ് പെരുമണ്ണ പയ്യടി മേത്തൽ വാർഡിൽ ബി.ജെ.പി സ്ഥാനാർഥിയായി എൻ.കെ. അതുല്യയുടെ (23) മത്സരം. പെരുമണ്ണ നെടുംപറമ്പ് വാർഡിൽ താമസക്കാരിയാണെങ്കിലും മത്സരിക്കുന്നത് പയ്യടിമേത്തൽ വാർഡിൽനിന്നാണ്.
വിദ്യാർഥി രാഷ്ട്രീയവും നാടകപ്രവർത്തനവും സമന്വയിച്ചതാണ് പെരുമണ്ണ നോർത്തിൽ മത്സരിക്കുന്ന സി.പി.എം സ്ഥാനാർഥി എൻ. സജ്നയുടെ (25) പ്രവർത്തന മേഖല. ഡി.വൈ.എഫ്.ഐ പെരുമണ്ണ ലോക്കൽ കമ്മിറ്റി പ്രസിഡൻറാണ്. ഗുരുവായൂരപ്പൻ കോളജിൽനിന്ന് എം.എസ്സി പൂർത്തിയാക്കി വാഴക്കാട് ദാറുൽ ഉലൂം സ്കൂളിൽ യോഗ അധ്യാപികയായി ജോലിചെയ്യുകയാണ്.
കടലുണ്ടിയിൽ ജിത്തു കക്കാട്ട് (24) വാർഡ് 20ൽ ഇടത് മുന്നണി സി.പി.എം. സ്ഥാനാർഥിയാണ്. ഐ.ടി.ഐയിൽ ഇലക്ട്രോണിക്സ് വിദ്യാർഥിയാണ്. കക്കാട്ട് വത്സരാജെൻറയും ലീലയുടെയും മകനാണ്.
വടകര േബ്ലാക്ക് പഞ്ചായത്ത് കല്ലാമല ഡിവിഷനില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന അഡ്വ. ആശിഷ് 25കാരനാണ്. വടകര ബാറില്‍ അഭിഭാഷകനാണിപ്പോള്. കോഴിക്കോട് ഗവ. ലോ കോളജ് യൂനിയന്‍ ചെയര്‍മാനായിരുന്നു. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗമായിരുന്നു. നിലവില്‍ ഡി.വൈ.എഫ്.ഐ ഒഞ്ചിയം േബ്ലാക്ക് കമ്മിറ്റി അംഗമാണ്.
പുതുപ്പാടി പഞ്ചായത്തിൽ മൂന്ന് വിദ്യാർഥികൾ മത്സരരംഗത്തുണ്ട്. 21കാരനായ അഫ്സൽ മനു കരികുളം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിയാണ്. എം.എസ്.എഫ് പുതുപ്പാടി പഞ്ചായത്ത് സെക്രട്ടറിയാണ്. കുന്ദമംഗലം ഗവ. കോളജിൽനിന്ന് ബി.എ കഴിഞ്ഞു.
കെ.എസ്.യു പുതുപ്പാടി മണ്ഡലം പ്രസിഡൻറ് 22കാരനായ അമൽരാജ് ഈങ്ങാപ്പുഴ വാർഡിൽ മത്സരിക്കുന്നു. മൂട്ടിൽ ഡബ്ലിയു.എം.ഒ കോളജിൽ ബി.കോം വിദ്യാർഥിയാണ്
കെ.എസ്.യു ജില്ല സെക്രട്ടറി 24കാരനായ എം.കെ. ജാസിൽ പെരുമ്പള്ളി വാർഡിൽ മത്സരിക്കുന്നു. ദേവഗിരി സെൻറ് ജോസഫ്സ് കോളജ് എം.എ മലയാളം വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.