വിലയേറിയ ബൈക്കുകൾ മോഷ്ടിക്കുന്ന യുവാക്കൾ പിടിയിൽ
text_fieldsകോഴിക്കോട്: വിലകൂടിയ ന്യൂജെൻ ബൈക്കുകൾ മോഷ്ടിച്ച് ഉപയോഗിക്കുകയും വിൽക്കുകയും ചെയ്യുന്ന രണ്ടു യുവാക്കൾ പിടിയിൽ. ബന്ധുക്കളായ കുറ്റിക്കാട്ടൂർ ഭൂമി ഇടിഞ്ഞ കുഴിയിൽ സ്വദേശി അരുൺ കുമാർ(22), ഇടുക്കി പെരീനം സ്വദേശി അജയ് (22) എന്നിവരെയാണ് ചേവായൂർ പൊലീസും സിറ്റി പരിധിയിലെ ലഹരി വിരുദ്ധ പ്രേത്യകസേനയും (ഡൻസാഫ്) ചേർന്ന് പിടികൂടിയത്. കുന്ദമംഗലം ഭാഗത്തു നിന്ന് മോഷ്ടിച്ച ബൈക്ക് ഓടിച്ചു വരവെയാണ് വെള്ളിമാട്കുന്ന് പൂളക്കടവിൽ നിന്ന് ചേവായൂർ എസ്.ഐയായ എസ്.എസ്. ഷാെൻറ നേതൃത്വത്തിൽ പൊലീസ് സംഘത്തിെൻറ മുന്നിൽപെടുന്നത്. ലഹരി മരുന്നുകൾ ഉപയോഗിക്കുന്നവരാണ് രണ്ടുപേരുമെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ച വാഹനം നമ്പർ മാറ്റാതെ ദിവസങ്ങളോളം ഉപയോഗിച്ച് ഉപേക്ഷിക്കുകയും പിന്നീട് മറ്റൊരു ബൈക്ക് മോഷ്ടിക്കുന്നതുമാണ് പ്രതികളുടെ ശൈലി.
രാത്രിയിൽ പുറത്തിറങ്ങുന്ന പ്രതികൾ വീടുകളിലും മറ്റു പാർക്കിങ് സ്ഥലങ്ങളിലും കാണുന്ന വില കൂടിയ ന്യൂജൻ മോട്ടോർ ബൈക്കുകൾ മോഷ്ടിക്കുകയായിരുന്നു പതിവ്.
ഹാൻഡ് ലോക്ക് തകർത്ത് വയർ ഷോട്ടാക്കിയാണ് സ്റ്റാർട്ട് ചെയ്യുന്നത്. മുക്കം, മെഡിക്കൽ കോളജ്,കുന്ദമംഗലം, ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്ന് നിരവധി ൈബെക്കുകൾ അരുണും അജയും മോഷ്ടിച്ചതായി സമ്മതിച്ചു.
പെട്രോൾ തീർന്ന ബൈക്കുകൾ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിക്കും. ചില വാഹനങ്ങൾ വിറ്റു. പ്രതികൾ വിറ്റതും ഉപേക്ഷിച്ചതുമായ വാഹനങ്ങൾ കണ്ടെടുക്കേണ്ടതുണ്ടെന്നും ചേവായൂർ പൊലീസ് ഇൻസ്പെക്ടർ ചന്ദ്രമോഹനൻ പറഞ്ഞു. അടുത്ത കാലത്ത് കോഴിക്കോട് നഗരത്തിൽ ബൈക്കുകൾ മോഷണം പോവുന്നത് വ്യാപകമായതിനെത്തുടർന്ന് മെഡിക്കൽ കോളജ് അസി.കമീഷണർ കെ.സുദർശൻ രാത്രിയിൽ കർശന വാഹന പരിശോധനക്ക് നിർദേശം നൽകിയിരുന്നു.
ചേവായൂർ സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ എം. അഭിജിത്ത്, രഘുനാഥ്, സീനിയർ സി.പി.ഒ സുമേഷ് നന്മണ്ട,സി.പി.ഒ ശ്രീരാഗ് ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ എം.സജി, സീനിയർ സി.പി.ഒ മാരായ കെ.അഖിലേഷ്,കെ.എ. ജോമോൻ സി.പി.ഒ എം.ജിനേഷ് എന്നിവരുൾപ്പെടുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.