ഒരുകോടിയോളം രൂപ വിലവരുന്ന മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ
text_fieldsകോഴിക്കോട്: അന്താരാഷ്ട്ര വിപണിയിൽ ഒരു കോടിയോളം രൂപ വിലവരുന്ന മയക്കുമരുന്നുമായി യുവാക്കൾ എക്സൈസ് പിടിയിൽ. കിണാശ്ശേരി കെ.കെ. ഹൗസിൽ അബ്ദുൽ നാസർ (24), ചെറുവണ്ണൂർ ശാരദമന്ദിരം ചോളമ്പാട്ട് പറമ്പ് വീട്ടിൽ ഫർഹാൻ (22) എന്നിവരെയാണ് ഫറോക്ക് എക്സൈസും എക്സൈസ് ഇൻറലിജൻസും സംയുക്തമായി നടത്തിയ വാഹന പരിശോധനക്കിെട പിടികൂടിയത്. മാങ്കാവ് ഒടുമ്പ്രയിൽനിന്ന് പിടിയിലായ ഇവരിൽനിന്ന് 310 ഗ്രാം എം.ഡി.എം.എയും 1.800 കിലോഗ്രാം കാഞ്ചാവുമാണ് കണ്ടെത്തിയത്.
ഫർഹാൻ ബംഗളൂരുവിൽനിന്ന് പരിചയപ്പെട്ട നൈജീരിയക്കാരനുമായുള്ള ബന്ധത്തെ തുടർന്ന് ഡൽഹിയിൽനിന്ന് വിമാനമാർഗമാണ് മാരക മയക്കുമരുന്ന് എത്തിച്ചെതന്നും നിശാപാർട്ടികൾ സംഘടിപ്പിച്ചാണ് ഇവ വിൽക്കുന്നതെന്നും പിടികൂടിയ ലഹരിവസ്തുക്കൾക്ക് ഒരുകോടിയോളം രൂപ വിലവരുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
എക്സൈസ് ഇൻസ്പെക്ടർ കെ. സതീശൻ, ഇൻറലിജൻസ് ഇൻസ്പെക്ടർ എ. പ്രജിത്ത്, പ്രിവൻറിവ് ഓഫിസർമാരായ അനിൽദത്ത്കുമാർ, സി. പ്രവീൺ ഐസക്, സിവിൽ എക്സൈസ് ഓഫിസർമാരായ എം.റെജി, എൻ. ശ്രീശാന്ത്, പി.വിപിൻ, എൻ.സുജിത്ത്, എ. സവീഷ്, ഡ്രൈവർ പി. സന്തോഷ് കുമാർ എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.