തടികയറ്റി വന്ന ലോറി മറിഞ്ഞു; അടിയിൽപെട്ട സ്കൂട്ടർ തകര്‍ന്നു
text_fieldsകാട്ടാക്കട: കാട്ടാക്കട-കുറ്റിച്ചല്‍ റോഡില്‍ കാട്ടാക്കട മാര്‍ക്കറ്റിനുസമീപമുള്ള കാലന്കുഴിക്കടുത്ത് തടി കയറ്റി വന്ന ലോറി മറിഞ്ഞു. ഡ്രൈവറും വഴിയാത്രക്കാരും സമീപെത്ത കടയിലെ ജീവനക്കാരും രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനം അടിയിൽെപട്ട് തകര്‍ന്നു. ഇന്നലെ രാവിലെ പത്ത്മണിയോടെ മാര്‍ക്കറ്റിനുസമീപം ശ്രീകൃഷ്ണപുരം റോഡ് തിരിയുന്നിടത്ത് വളവിലാണ് അപകടം. പനച്ചമൂട് സ്വദേശികളായ ഡ്രൈവർ ലാൽ, ക്ലീനർ സെയ്ദ് എന്നിവരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്
നിറയെ തടിയുമായി വന്ന ലോറി, കൊടും വളവിൽ പൊട്ടിപ്പൊളിഞ്ഞു ഗർത്തങ്ങൾ രൂപപ്പെട്ട റോഡിൽ എത്തിയതോടെ മുന്നോട്ടുപോകാൻ കഴിയാതെ കുടുങ്ങി. ഡ്രൈവർ വാഹനം നിര്‍ത്തിയ ശേഷം വാഹനം മുന്നോെട്ടടുക്കുന്നതിനിടെ മറിയുകയായിരുന്നു. അപകടസമയം സ്കൂട്ടറിൽ കടന്നുപോയ ആളും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
കാട്ടാക്കട-കുറ്റിച്ചല്‍ റോഡിലെ വന്‍കുഴികളില്‍ അപകടങ്ങൾ നിത്യസംഭവമാണ്. ചെറുതും വലുതുമായ ലോറികൾ ഭാരം കയറ്റി വന്ന് കുഴിയിൽപെടുകയും പലപ്പോഴും പിന്നിലും മുന്നിലും വരുന്ന വാഹനങ്ങളിൽ ഉള്ളവരോ ഇതുവഴി കടന്നുപോകുന്ന കാൽനടയാത്രക്കാരോ ആണ് ഇവർക്ക് രക്ഷയാകുന്നത്. റോഡിെൻറ ശോച്യാവസ്ഥയെക്കുറിച്ച് നിരവധി പരാതികൾ പറഞ്ഞിട്ടും നടപടിയെടുക്കാൻ അധികൃതർ തയാറായിട്ടില്ല.
ആധുനിക സാങ്കേതികവിദ്യയില്‍ നിര്‍മിച്ച റോഡ് അഞ്ചുവര്‍ഷം കഴിയും മുമ്പുതന്നെ തകര്‍ന്നുതുടങ്ങി. കാട്ടാക്കട കോട്ടൂര്‍ റോഡില്‍ നിരവധി കുഴികളാണ് ഉള്ളത്. ഇവിടെയാണ് അപകടം പതിവാകുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.