Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനാട്ടുവൈദ‍്യന്‍റെ...

നാട്ടുവൈദ‍്യന്‍റെ കൊലപാതകം: മൃതദേഹ ഭാഗത്തിനായി ചാലിയാറിൽ തിരച്ചിൽ തുടങ്ങി

text_fields
bookmark_border
പുഴയിൽ തള്ളുന്നതിനിടെ മൃതദേഹം പാലത്തിന്‍റെ ഭിത്തിയിൽ തട്ടിയിരു​ന്നെന്ന്​ പ്രതി നിലമ്പൂർ: കൊത്തിനുറുക്കി പുഴയിൽ തള്ളിയെന്ന്​ പ്രതികൾ മൊഴി നൽകിയതിനെത്തുടർന്ന്​ മൈസൂരുവിലെ നാട്ടുവൈദ‍്യൻ ഷാബാ ശെരീഫിന്‍റെ മൃതദേഹഭാഗങ്ങൾ കണ്ടെത്താൻ ചാലിയാർ പുഴയിൽ പൊലീസ് തിരച്ചിൽ തുടങ്ങി. മുങ്ങൽ വിദഗ്ധരുൾപ്പെട്ട അഗ്​നിരക്ഷസേന, എമർജൻസി റെസ്ക‍്യൂ ഫോഴ്സ്, പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ ആരംഭിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് മുഖ‍്യപ്രതി ഷൈബിൻ അഷ്​റഫിനെയും കൂട്ടുപ്രതിയും ഷൈബിന്‍റെ ഡ്രൈവറുമായ നിഷാദിനെയും നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. അബ്രഹാം, സി.ഐ പി. വിഷ്ണു, എടവണ്ണ എസ്.എച്ച്.ഒ അബ്ദുൽ മജീദ് എന്നിവരുടെ നേതൃത്വത്തിൽ കനത്ത സുരക്ഷയിൽ സീതിഹാജി പാലത്തിന്​ താഴെ തെളിവെടുപ്പിനെത്തിച്ചത്. ഷൈബിനെ മുഖംമൂടി അണിയിച്ചിരുന്നു. പ്ലാസ്റ്റിക് കവറിലാക്കിയ മൃതദേഹം പാലത്തിൽനിന്ന്​ ചാലിയാറിലേക്ക് തള്ളിയത് ഷൈബിനും നിഷാദും കൂടിയാണ്. വാഹനങ്ങൾ വരുന്നുണ്ടോയെന്നറിയാൻ മറ്റ്​ പ്രതികൾ പാലത്തിന് ഇരുഭാഗങ്ങളിലും നിലയുറപ്പിച്ചു. എടവണ്ണ-ഒതായി റോഡിന്‍റെ ഇടതുഭാഗത്ത് പാലത്തിന്‍റെ മൂന്നാം തൂണിന് ചേർന്നാണ് വെള്ളത്തിലേക്ക് എറിഞ്ഞത്. അർധരാത്രി തള്ളുന്നതിനിടെ മൃതദേഹം പാലത്തിന്‍റെ ഭിത്തിയിൽ തട്ടിയിരുന്നതായി നിഷാദ് പറഞ്ഞു. ആളുകൾ കൂടിയതോടെ 20 മിനിറ്റിനകം പൊലീസ് തെളിവെടുപ്പ്​ അവസാനിപ്പിച്ചു. പ്രതികളെ മടക്കിക്കൊണ്ടുപോയ ശേഷം പതിനൊന്നോടെയാണ് പുഴയിലെ തിരച്ചിൽ തുടങ്ങിയത്. മലപ്പുറത്തുനിന്നുള്ള ശാസ്ത്രീയ പരിശോധന സംഘവുമുണ്ടായിരുന്നു. പാലം അടുത്തിടെ വെള്ളപൂശിയതിനാൽ മൃതദേഹം തട്ടിയെന്ന് പറയുന്ന ഭാഗത്ത് അടയാളങ്ങൾ കാണാനായില്ല. തൂണുകൾക്ക് ചുറ്റും കരിങ്കല്ലുകൊണ്ട്​ സംരക്ഷണം തീർത്തിട്ടുണ്ട്. ഇവിടെ കല്ലുകൾക്കിടയിൽ മൃതദേഹത്തിന്‍റെ ഭാഗങ്ങൾ തങ്ങി നിൽപ്പുണ്ടോയെന്ന്​ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. മഴ കാരണം വൈകീട്ട്​ മൂന്നരയോടെ ആദ‍്യദിവസത്തെ തിരച്ചിൽ അവസാനിപ്പിച്ചു. ശനിയാഴ്ച നേവിയുടെ സഹായത്തോടെ വീണ്ടും തിരച്ചിൽ തുടരും. കൊച്ചിയിൽനിന്നുള്ള നേവി സംഘം നിലമ്പൂർ ആംഡ് ബറ്റാലിയൻ ക‍്യാമ്പിലെത്തിയിട്ടുണ്ട്. Nbr photo-2 Mail- നാട്ടുവൈദ‍്യൻ ഷാബാ ശെരീഫിന്‍റെ മൃതദേഹ ഭാഗങ്ങൾക്കായി ചാലിയാറിൽ തിരച്ചിൽ നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story