Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവണ്ടൂർ വനിത ഇസ്​ലാമിയ...

വണ്ടൂർ വനിത ഇസ്​ലാമിയ ​കോളജ് വാർഷികാഘോഷം സമാപിച്ചു

text_fields
bookmark_border
വണ്ടൂർ വനിത ഇസ്​ലാമിയ ​കോളജ് വാർഷികാഘോഷം സമാപിച്ചു
cancel
വിപണിമൂല്യം മാത്രം പരിഗണിക്കുന്ന വിദ്യാഭ്യാസരീതി അപകടം -ഡോ. സആദത്തുല്ലാ ഹുസൈനി വണ്ടൂർ: വിപണിമൂല്യം മാത്രം പരിഗണിക്കുന്ന വിദ്യാഭ്യാസരീതി ഉടച്ചുവാർക്കുന്നതിലൂടെ മാത്രമേ മാനവിക മൂല്യങ്ങളും ശാസ്ത്രബോധവുമുള്ള തലമുറയെ സൃഷ്ടിക്കാനാകൂവെന്ന് ജമാഅത്തെ ഇസ്​ലാമി അഖിലേന്ത്യ അമീർ ഡോ. സയ്യിദ് സആദത്തുല്ലാ ഹുസൈനി പറഞ്ഞു. വണ്ടൂർ വനിത ഇസ്​ലാമിയ കോളജ്​ നാൽപതാം വാർഷികാഘോഷ പരിപാടികളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിൽ ആൺ-പെൺ വ്യത്യാസം ഇസ്​ലാമിനില്ലെന്നും വനിത വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാമൂഹികമാറ്റം സാധ്യമാവൂവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന അമീർ എം.ഐ. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.സി. കുഞ്ഞിമുഹമ്മദ്, ശാന്തപുരം അൽ ജാമിഅ റെക്റ്റർ ഡോ. അബ്ദുൽസലാം വാണിയമ്പലം, അസി. അമീർ പി. മുജീബ് റഹ്മാൻ, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ്​ അബ്ദുൽ ഹമീദ് വാണിയമ്പലം, ജമാഅത്തെ ഇസ്​ലാമി സംസ്ഥാന സെക്രട്ടറി പി. റുക്സാന, മാപ്പിളകവി ഒ.എം. കരുവാരക്കുണ്ട്, ജില്ല പ്രസിഡന്‍റ്​ സലീം മമ്പാട്, വാർഡ് മെമ്പർ സജീഷ് അല്ലേക്കാടൻ, കെ.കെ. മമ്മുണ്ണി മൗലവി, ഡോ. ബദീഉസ്സമാൻ, ജി.ഐ.ഒ സംസ്ഥാന സമിതി അംഗം സനാനിറ തുടങ്ങിയവർ സംസാരിച്ചു. മാനേജിങ്​ കമ്മിറ്റി പ്രസിഡന്‍റ്​ പ്രഫ. പി. ഇസ്മായിൽ സ്വാഗതവും ജനറൽ കൺവീനർ പി. അബ്ദുൽ ലത്തീഫ് നന്ദിയും പറഞ്ഞു. Mpg wdr wic =വണ്ടൂർ വനിത ഇസ്​ലാമിയ കോളജ്​ നാൽപതാം വാർഷികാഘോഷ പരിപാടികളുടെ സമാപന സമ്മേളനം ജമാഅത്തെ ഇസ്​ലാമി അഖിലേന്ത്യ അമീർ ഡോ. സയ്യിദ് സആദത്തുല്ലാ ഹുസൈനി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story