Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2022 12:12 AM GMT Updated On
date_range 25 May 2022 12:12 AM GMTഅബ്ദുൽ ജലീലിന്‍റെ പക്കൽ സ്വർണം കൊടുത്തുവിട്ടിരുന്നെന്ന് പ്രതികൾ; എവിടെയെന്നതിൽ അവ്യക്തത
text_fieldsbookmark_border
രണ്ട് പ്രതികൾ വിദേശത്തേക്ക് കടന്നതായി പൊലീസ് പെരിന്തൽമണ്ണ: രണ്ടരവർഷത്തിനുശേഷം ജിദ്ദയിൽനിന്ന് നാട്ടിലേക്ക് തിരിച്ച അഗളി സ്വദേശി അബ്ദുൽ ജലീലിന്‍റെ കൈവശം സ്വർണം കൊടുത്തുവിട്ടിരുന്നെന്ന് പ്രതികൾ പറയുമ്പോഴും അത് എവിടെയെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത. പെരിന്തൽമണ്ണയിലെ സ്വർണക്കടത്ത് റാക്കറ്റിനുവേണ്ടി ജിദ്ദയിൽവെച്ച് അബ്ദുൽ ജലീലിന്‍റെ കൈവശം 1.2 കി.ഗ്രാം സ്വർണം ഏൽപ്പിച്ചിട്ടുണ്ടെന്നും അത് തങ്ങൾക്ക് കിട്ടിയിട്ടില്ലെന്നുമാണ് അറസ്റ്റിലായ പ്രതികൾ പൊലീസിന് നൽകിയ മൊഴി. സ്വർണം ഏൽപ്പിച്ചവർ തന്നെയാണ് ജലീലിനെ വിമാനത്താവളത്തിൽ എത്തിച്ചതെന്ന് പറയുന്നു. എന്നാൽ, ഏത് രീതിയിലാണ് സ്വർണം കടത്തിയതെന്നത് വ്യക്തമല്ല. അബ്ദുൽ ജലീലിൽനിന്ന് അത് മറ്റ് ഏജൻറുമാർ കൈവശപ്പെടുത്തിയോ മറ്റാർക്കെങ്കിലും മറിച്ചുനൽകിയോ എന്നീ സംശയങ്ങളുമുണ്ട്. പ്രതികളുടെ തെളിവെടുപ്പ് പൂർത്തിയായാൽ മാത്രമേ വ്യക്തത വരൂ. അതിനിടെ വധക്കേസിൽ പങ്കാളികളായ രണ്ട് പ്രതികൾ വിദേശത്തേക്ക് കടന്നതായി പൊലീസ് സ്ഥിരീകരിച്ചു. കൊണ്ടോട്ടി സ്വദേശികളാണ് ഇവർ. ഇവരെ നാട്ടിലെത്തിക്കാൻ ശ്രമങ്ങൾ നടത്തുന്നുണ്ട്. കൃത്യത്തിൽ നേരിട്ട് പങ്കാളികളായവരാണ് ഇവരെന്നാണ് വിവരം. മുഖ്യപ്രതികളെ സഹായിച്ച മറ്റ് രണ്ടുപേരെയും ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. തെളിവെടുപ്പ് പൂർത്തിയാവുമ്പോൾ സഹായിച്ചവരുടെ എണ്ണവും പ്രതികളും കൂടും. അറസ്റ്റിലായ മുഖ്യപ്രതികൾ സ്വർണക്കടത്ത് പ്രധാന ബിസിനസാക്കിയെടുത്തവരാണ്. സ്വർണക്കടത്തുമായി ബന്ധമുണ്ടെങ്കിലും മുഖ്യപ്രതി യഹ്യയുടെ പേരിൽ ഇതുസംബന്ധിച്ച് മുമ്പ് കേസില്ല. ഒരു അടിപിടിക്കേസുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ജലീലിന്‍റെ സുഹൃത്തുക്കൾക്കോ മറ്റോ സ്വർണം കൈമാറിയതായാണ് യഹ്യയുടെ സംശയം. സ്വർണം കിട്ടില്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടാവുക. സ്വർണം കൊടുത്തുവിട്ടവരെക്കൂടി ബന്ധപ്പെടുത്തി അന്വേഷിച്ചാൽ മാത്രമേ ഇക്കാര്യങ്ങൾക്ക് വ്യക്തത വരൂവെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story