Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രതികൂല കാലാവസ്ഥ:...

പ്രതികൂല കാലാവസ്ഥ: കരിപ്പൂരിൽ അഞ്ച് വിമാനം തിരിച്ചുവിട്ടു

text_fields
bookmark_border
കരിപ്പൂർ: പ്രതികൂല കാലാവസ്ഥയെത്തുടർന്ന് കോഴിക്കോട് വിമാനത്താവളത്തിൽ അഞ്ച് വിമാനം തിരിച്ചുവിട്ടു. മൂന്ന് വിമാനം കോയമ്പത്തൂരിലേക്കും ഒന്നുവീതം കണ്ണൂർ, കൊച്ചി വിമാനത്താവളങ്ങളിലേക്കുമാണ് തിരിച്ചുവിട്ടത്. 3.30ന് ഷാർജയിൽനിന്നുള്ള എയർ അറേബ്യ, 4.05ന് അബൂദബിയിൽനിന്നുള്ള എയർ അറേബ്യ, 6.10ന് ഷാർജയിൽനിന്നുള്ള എയർ ഇന്ത്യ എന്നിവ കോയമ്പത്തൂരിലേക്കും 4.40ന് ബഹ്റൈനിൽനിന്നുള്ള ഗൾഫ് എയർ കൊച്ചിയിലേക്കും 6.29ന് അബൂദബിയിൽനിന്നുള്ള എയർ ഇന്ത്യ എക്സ്​പ്രസ് കണ്ണൂരിലേക്കുമാണ് തിരിച്ചുവിട്ടത്. ഈ വിമാനങ്ങൾ പിന്നീട് കരിപ്പൂരിൽ തിരിച്ചെത്തി തുടർ സർവിസ് നടത്തി. പൈലറ്റുമാരുടെ ഡ്യൂട്ടിസമയം അവസാനിച്ചതിനെത്തുടർന്ന് രാവിലെ മടങ്ങേണ്ടിയിരുന്ന എയർ അറേബ്യയുടെ അബൂദബി വിമാനം രാത്രിയിലേക്ക് സർവിസ് പുനഃക്രമീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story