Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 12:07 AM GMT Updated On
date_range 26 May 2022 12:07 AM GMTകരിപ്പൂരിൽ സ്വർണവുമായി വീണ്ടും കാബിൻ ക്രൂ പിടിയിൽ
text_fieldsbookmark_border
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ സ്വർണം കടത്താനുള്ള ശ്രമത്തിനിടെ കാബിൻ ക്രൂ പിടിയിൽ. 63.56 ലക്ഷത്തിന്റെ സ്വർണവുമായി എയർ ഇന്ത്യ എക്സ്പ്രസ് കാബിൻ ക്രൂവാണ് പിടിയിലായത്. ഡൽഹി സ്വദേശി നവനീത് സിങിനെയാണ് (28) എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്. ദുബൈ-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ കാബിൻ ക്രൂവായിരുന്നു. ഇയാളിൽ നിന്ന് 1399 ഗ്രാം സ്വർണ മിശ്രിതമാണ് കണ്ടെടുത്തത്. ഇതിൽ നിന്ന് 1226 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. മിശ്രിത രൂപത്തിലാക്കി ധരിച്ചിരുന്ന ഷൂസിനുള്ളിലായിരുന്നു ഒളിപ്പിച്ചത്. കഴിഞ്ഞ വർഷവും സ്വർണം കടത്താൻ ശ്രമിച്ചതിന് എയർ ഇന്ത്യ എക്സ്പ്രസിലെ കാബിൻ ക്രൂ പിടിയിലായിരുന്നു. mpg cabin croo: നവനീത് സിങ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story