Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'എജുകഫെ'യിൽ ഇന്ന്​

'എജുകഫെ'യിൽ ഇന്ന്​

text_fields
bookmark_border
ശനിയാഴ്ച 10.30ന്​ തുടങ്ങുന്ന ആദ്യ സെഷനിൽ 'ഫൈൻഡ് യുവർ പാഷൻ' വിഷയത്തിൽ പ്രമുഖ പേഴ്സനാലിറ്റി ഡെവലപ്മെന്‍റ്​ കോച്ച് സഹ്‍ല പർവീൺ വിദ്യാർഥികളുമായി സംവദിക്കും. 11.30ന്​ 'ടെക്നോളജി ആൻഡ്​ സ്റ്റാർട്ടപ്സ്​' വിഷയത്തിൽ സഫീർ നജ്മുദ്ദീൻ സംവദിക്കും. 12ന്​​ പ്രമുഖ മാധ്യമപ്രവർത്തകനും അസി. പ്രഫസറുമായ ഡോ. അരുൺകുമാർ നയിക്കുന്ന 'ലിവ് വിത്ത് സെൻസ് ഓഫ് വണ്ടർ' സെഷൻ എജുഫെസ്റ്റിന്‍റെ മുഖ്യ ആകർഷണമാവും. ഉച്ചക്ക്​ രണ്ടിന്​ 'വോയേജ് ടു സക്സസ്; എ കരിയർ ചാറ്റ്' വിഷയത്തിൽ സിജി ടീം അംഗങ്ങളായ എം.വി. സക്കറിയ, കെ. അസ്കർ, സി.​കെ. റംല ബീവി എന്നിവർ വിദ്യാർഥികളു​മായി സംവദിക്കും. മൂന്നിന്​ നടക്കുന്ന ​'ടോപ്പേഴ്​സ്​ ടോക്​' ഡോ. അരുൺ കുമാർ നിയന്ത്രിക്കും. വൈകീട്ട്​ നാലിന്​ 'ഡികോഡിങ് യുവർ ഗ്ലോബൽ കരിയർ ഡ്രീംസ്' വിഷയത്തിൽ അന്തർദേശീയ വിദ്യാഭ്യാസ പരിശീലകൻ ഫൈസൽ പി. സെയ്ദ് ക്ലാ​സെടുക്കും. 4.30ന്​ 'ബസ് ദ ​ബ്രെയിൻ' ക്വിസ് ഗ്രാൻഡ് ഫിനാലേ അരങ്ങേറും. വൈകീട്ട്​ അഞ്ചിന്​ മാധ്യമം 'വെളിച്ചം' കോണ്ടസ്റ്റ് 'ട്രഷർ ഹണ്ട്' വിജയികൾക്ക് എജുഫെസ്​റ്റ്​ വേദിയി​ൽ സമ്മാനങ്ങൾ വിതരണം ചെയ്യും. 5.15ന്​ മജീഷ്യൻ ദയാനിധി നയിക്കുന്ന 'ദ ഗ്രേറ്റ് മാജിക് ബ്ലോ' പരിപാടിയോടെയാണ്​ ഫെസ്​റ്റ്​ സമാപനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story