Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2022 12:09 AM GMT Updated On
date_range 6 Jun 2022 12:09 AM GMT'പൊതുജനാരോഗ്യ ബില്ലിൽനിന്ന് ആയുഷ് ചികിത്സരീതികളെ ഒഴിവാക്കരുത്'
text_fieldsbookmark_border
മലപ്പുറം: സംസ്ഥാന സർക്കാറിന്‍റെ പൊതുജനാരോഗ്യ ബില്ലിൽനിന്ന് ആയുഷ് ചികിത്സരീതികളെ ഒഴിവാക്കരുതെന്ന് കേരള ഗവ. ഹോമിയോ മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പുതിയ സാംക്രമിക രോഗങ്ങൾ നിയന്ത്രണാതീതമായിരിക്കുന്ന കാലഘട്ടത്തിൽ അലോപ്പതിയെ മാത്രം ആശ്രയിക്കാതെ ഇതര വൈദ്യശാസ്ത്ര മേഖലകളും പ്രയോജനപ്പെടുത്തണം. ആയുഷ് ചികിത്സ സംവിധാനങ്ങളും ഉൾപ്പെടുത്തിയുള്ള ചികിത്സ പ്രോട്ടോകോൾ ബില്ലിൽ ഉൾപ്പെടുത്തണമെന്ന് അസോസിയേഷൻ പ്രസിഡന്‍റ് ഡോ. എൽ.ബി. ശ്രീലത, ജനറൽ സെക്രട്ടറി ഡോ. ജെ.സി. ഉതുപ്പ് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story