Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:39 AM IST Updated On
date_range 11 Jun 2022 5:39 AM ISTമഴക്കാലത്തെ അപകട സാധ്യത: ജില്ലയിൽ മത്സ്യത്തൊഴിലാളികളുടെ മുൻകരുതൽ നടപടി തുടങ്ങി
text_fieldsbookmark_border
തിരൂർ: മൺസൂൺ കാലത്ത് അപകടരഹിത മത്സ്യബന്ധനത്തിനായി തീരദേശത്ത് ബോധവത്കരണമടക്കം നിരവധി പദ്ധതികൾ നടപ്പാക്കാൻ മത്സ്യത്തൊഴിലാളി സംയുക്ത ട്രേഡ് യൂനിയൻ തീരുമാനിച്ചു. മത്സ്യഭവൻ കേന്ദ്രീകരിച്ച് പ്രാദേശിക ട്രേഡ് യൂനിയൻ പ്രവർത്തകരുടെ യോഗം ചേരാനും മത്സ്യത്തൊഴിലാളികൾക്ക് അപകടങ്ങളെക്കുറിച്ച് ബോധവത്കരണം നടത്താനും പള്ളികളിൽ ലഘുലേഖ പ്രചാരണം നടത്താനും തീരുമാനിച്ചു. സർക്കാറിന്റെ 'അപകടരഹിത മൺസൂൺ' പദ്ധതിയുടെ ഭാഗമായി നടത്തുന്ന മുൻ കരുതലിന്റെ ഭാഗമായി വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. മുൻകരുതൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ല അഡീഷനൽ എസ്.പി, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് ഫിഷറീസ്, കോസ്റ്റൽ പൊലീസ്, കോസ്റ്റൽ ഗാർഡ് എന്നിവരടങ്ങിയ സമിതി പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. പൊന്നാനി, താനൂർ എന്നിവിടങ്ങളിൽ രണ്ട് റെസ്ക്യൂ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഫിഷറീസ് നേതൃത്വത്തിൽ സാഗരമിത്ര വാട്സ്അപ് കൂട്ടായ്മയിലൂടെ കടലിൽ പോകുന്നവരുടെയും തിരികെ വരുന്നവരുടെയും കൃത്യമായ എണ്ണവും സമയവും രേഖപ്പെടുത്തുവാനും രജിസ്റ്റർ സംവിധാനം കൊണ്ടുവരാനും തീരുമാനിച്ചു. മത്സ്യബന്ധന യാനങ്ങളിൽ ലൈഫ് ജാക്കറ്റും ലൈഫ് ബോയറുകൾ ഉറപ്പാക്കാനും ഇത് പാലിക്കാത്തവർക്കെതിരെ പിഴയടക്കം കർശന നടപടി എടുക്കാനും തീരുമാനിച്ചു. ഇതു സംബന്ധിച്ച് വാഹന അനൗൺസ്മൻെറ് നടത്തുമെന്നും മത്സ്യത്തൊഴിലാളി യൂനിയൻ എസ്.ടി.യു ജില്ല പ്രസിഡന്റ് കെ.പി. ബാപ്പുട്ടി, സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം സി.പി. ഷുക്കൂർ, മത്സ്യത്തൊഴിലാളി യൂനിയൻ എ.ഐ.ടി.യു.സി ജില്ല പ്രസിഡന്റ് ഹുസൈൻ ഈസ്പാടത്ത്, സിദ്ദീഖ് ആലിൻചുവട് എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story