Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 12:01 AMUpdated On
date_range 13 Jun 2022 12:01 AMസുഹ്റ പടിപ്പുരയുടെ വിയോഗത്തിന് ഒരാണ്ട് അപ്രകാശിത കവിതകൾ പുസ്തകമാവുന്നു
text_fieldsbookmark_border
കാളികാവ്: അകാലത്തിൽ ചിറകറ്റുവീണ എഴുത്തുകാരി സുഹ്റ പടിപ്പുരയുടെ വിയോഗത്തിന് ജൂൺ 14ന് ഒരു വർഷമാകുന്നു. ഇവർ അവസാന നാളുകളിൽ എഴുതിയതും പ്രസിദ്ധീകരിക്കാത്ത ഒരുപിടി കവിതകളും സൗഹൃദങ്ങളുടെ ഓർമക്കുറിപ്പുകളും ഉൾപ്പെടുത്തി 'ഒസ്യത്തിന്‍റെ അവകാശികൾ' എന്ന പേരിൽ പുസ്തകമൊരുക്കി. സുഹ്റ ജോലി ചെയ്തിരുന്ന അടക്കാകുണ്ട് ക്രസന്‍റ് ഹയർ സെക്കൻഡറി സ്കൂളിൽ ചൊവ്വാഴ്ച പ്രകാശനം നടക്കും. കവി കൽപറ്റ നാരായണൻ എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന് നൽകിയാണ് പ്രകാശനം. അനുസ്മരണ ചടങ്ങുമുണ്ടാകും. 41കാരിയായ സുഹ്‌റയെ കോവിഡ് മഹാമാരിയാണ് ജീവനെടുത്തത്. പരിസ്ഥിതിയെ തച്ചുതകര്‍ക്കുന്ന മനുഷ്യന്‍റെ ആര്‍ത്തിക്കെതിരെ എഴുത്തിലൂടെ നിരന്തരം കലഹിക്കുകയും പൊള്ളുന്ന അക്ഷരങ്ങള്‍ ചിറകുകളാക്കി വിപ്ലവബോധം കെടാതെ സൂക്ഷിക്കുകയും ചെയ്ത എഴുത്തുകാരിയായിരുന്നു സുഹ്റ. കവിതകളിലൂടെയും കഥകളിലൂടെയും മലയാളിയോട് ഹൃദയംകൊണ്ട് ഒരുപോലെ സംവദിച്ചു. രാജ്യത്തിന്‍റെ സ്വാസ്ഥ്യം കെടുത്തി വാഴുന്ന ഫാഷിസ്റ്റ് കടന്നുകയറ്റത്തിനെതിരെ ഭീതിയൊട്ടുമില്ലാതെ തൂലിക ചലിപ്പിച്ചു. 2017ലാണ് അവരുടെ ആദ്യ കവിതസമാഹാരം പുറത്തിറങ്ങുന്നത്. photo സുഹ്റ പടിപ്പുര kkv suhra padippura .jpg

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story