Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവെങ്കിടങ്ങ്...

വെങ്കിടങ്ങ് പഞ്ചായത്ത്​ വികസന സെമിനാറിൽ കൈയാങ്കളി

text_fields
bookmark_border
പാവറട്ടി: വെങ്കിടങ്ങ് പഞ്ചായത്തിന്റെ 2022-2023 വർഷത്തേക്കുള്ള വികസന സെമിനാറിൽ കൈയാങ്കളി. വർക്കിങ്​ ഗ്രൂപ് അംഗങ്ങൾക്ക് അഭിപ്രായങ്ങളും നിർദേശങ്ങളും രേഖപ്പെടുത്താൻ അനുവദിച്ച സമയത്ത് വർക്കിങ്​ ഗ്രൂപ്​ അംഗമായ ഫൈസൽ ഹമീദ്​ സംസാരിക്കവെയാണ്​ പ്രശ്നം തുടങ്ങുന്നത്​. ഈ സമയം സി.പി.എം നേതാവ് പി.എ. രമേശനുമായി വഴക്കാരംഭിക്കുകയായിരുന്നു. അലങ്കോലപ്പെട്ട സെമിനാറിനിടെ ബ്ലോക്ക്​ അംഗവും മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ ഗ്രേസി ജേക്കബിന് നേരെ അസഭ്യവർഷം നടത്തിയതായി ആക്ഷേപമുണ്ട്​. സെമിനാർ കഴിഞ്ഞശേഷവും പൊതുജനമധ്യത്തിൽ വെച്ച് ഇവരെ ഭീഷണിപ്പെടുത്തിയതായും കോൺഗ്രസ്​ ആരോപിക്കുന്നു. ഇതിനെതിരെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. പ്രതിഷേധ പ്രകടനത്തിന് ശേഷം നടന്ന ധർണ കോൺഗ്രസ് മണ്ഡലം സെക്രട്ടറി ലതിക ടീച്ചർ ഉദ്​ഘാടനം ചെയ്തു. ജനപ്രതിനിധികളായ സോമശേഖരൻ, ഗ്രേസി ജേക്കബ്, കുമാരി വിമല, മൊയ്​നുദ്ദീൻ, മിനി ബാബു, ജെസി റാഫേൽ, ഓമന ടീച്ചർ കോൺഗ്രസ് നേതാക്കളായ ബാബു പതിയാന, ഫൈസൽ കോടമുക്ക്, പോൾസൺ, സുനിൽ സുഷശ്രി, രജീഷ് മഞ്ചറമ്പത്ത്, ഹക്കീം വെങ്കിടങ്ങ്, അബ്ദുൽ ഹയ്യ്​ എന്നിവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story