Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതെരുവുനായുടെ കടിയേറ്റ്...

തെരുവുനായുടെ കടിയേറ്റ് വിദ്യാർഥിനിയടക്കം രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
ചെറുതുരുത്തി: തെരുവുനായുടെ കടിയേറ്റ് വിദ്യാർഥിനിയടക്കം രണ്ടുപേർക്ക് പരിക്കേറ്റു. വളർത്തുമൃഗങ്ങൾക്കും കടിയേറ്റു. ദേശമംഗലം പഞ്ചായത്തിലെ പള്ളംകൊറ്റമ്പത്തൂരിൽ താമസിക്കുന്ന മുസ്തഫ ഒലിമിയുടെ മകൾ ലിയാന മെഹബിൻ (10), ഓട്ടോ ഡ്രൈവർ പാറക്കൽ ജബ്ബാർ (45) എന്നിവർക്കാണ്​ കടിയേറ്റത്​. വീട്ടിലെ പശുക്കളെയും തെരുവുനായ്​ കടിച്ചു. രാവിലെ സ്കൂളിലേക്ക് പോകാൻ ബസ്​ കാത്തുനിൽക്കുന്നതിനിടെയാണ്​ വിദ്യാർഥിനിയുടെ കാലിൽ കടിച്ചത്. മറ്റു കുട്ടികളുടെ വസ്ത്രത്തിൽ തൂങ്ങി കടിച്ചെങ്കിലും ആർക്കും പരിക്കില്ല. തുടർന്ന് ജബ്ബാറിനെയും സമീപത്തുണ്ടായിരുന്ന പശുക്കളെയും കടിക്കുകയായിരുന്നു. മേയ്​ 30ന് ദേശമംഗലത്ത് മൂന്നുപേരെ നായ്​ കടിച്ചിരുന്നു. തെരുവുനായ്​ക്കളെ പിടികൂടുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും നടപ്പായില്ലെന്ന്​​ നാട്ടുകാർ പരാതിപ്പെടുന്നു. ചിത്രം:TCTC Ty 4 musthafa olima makala dog തെരുവുനായുടെ കടിയേറ്റ വിദ്യാർഥിനി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story