Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2020 11:59 PM GMT Updated On
date_range 17 Oct 2020 11:59 PM GMTനിബ ഫാത്തിമക്ക് നീറ്റിൽ റാങ്ക്; ഡോക്ടർ കുടുംബത്തിലേക്ക് അഞ്ചാമംഗം
text_fieldsbookmark_border
കോട്ടക്കൽ: നീറ്റിൽ റാങ്ക് ലഭിച്ചതോടെ നാലുപേർക്കുമൊപ്പം ഇളയ സഹോദരിയും ഡോക്ടർ പഠനത്തിലേക്ക്. പറപ്പൂർ തെക്കേ കുളമ്പിൽനിന്നാണ് ഈ കുടുംബവിശേഷം. തെക്കേ കുളമ്പ് തൂമ്പത്ത് എടത്തനാട്ട് അബ്‌ദുല്ലയുടെയും റംലയുടെയും മകളായ നിബ ഫാത്തിമ ഒാൾ ഇന്ത്യ എൻട്രൻസ് പരീക്ഷയിൽ 3764 റാങ്കാണ് കരസ്ഥമാക്കിയത്. മൂത്ത സഹോദരി ഡോ. ഫാത്തിമ തഹ്സിൻ പട്ടാമ്പിയിൽ ഡോക്ടറാണ്. ഫാത്തിമ തസ്ലീമ കോഴിക്കോട്ട് എം.ബി.ബി.എസ് പൂർത്തിയാക്കിയ ശേഷം തൃശൂരിൽ എം.ഡി ചെയ്യുന്നു. ഫാത്തിമ തസ്രീഫ കെ.എം.സി.ടി.യിൽ എം.ബി.ബി.എസിന് പഠിക്കുന്നു. നിബക്കൊപ്പമുള്ള ഇരട്ട സഹോദരിയായ നിഹ്മ ഫാത്തിമ തൃശൂർ മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് ഒന്നാം വർഷ വിദ്യാർഥിനിയാണ്. മൂത്ത സഹോദരിയുടെ ഭർത്താവ് മാജിദ് എരുമപ്പെട്ടിയിൽ മെഡിക്കൽ ഓഫിസറാണ്. നിബ ഫാത്തിമക്ക് കോഴിക്കോട്ടോ തൃശൂരിലോ മെഡിക്കൽ പഠനം നടത്താനാണാഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story