Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവളവന്നൂർ ബാഫഖി യതീംഖാന...

വളവന്നൂർ ബാഫഖി യതീംഖാന ജനറൽ ബോഡി യോഗം

text_fields
bookmark_border
കൽപകഞ്ചേരി: വളവന്നൂർ ബാഫഖി യതീംഖാനക്കും അനുബന്ധ സ്ഥാപനങ്ങൾക്കും നേതൃത്വം നൽകുന്ന തിരൂർ താലൂക്ക് സുന്നി ഓർഫനേജ് കമ്മിറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗം പ്രസിഡൻറ്​ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്നു. വൈസ് പ്രസിഡൻറായി ഡോ. ബഹാഉദ്ധീൻ മുഹമ്മദ് നദ്​വിയെയും ജനറൽ സെക്രട്ടറിയായി. എം.വി. അഹ്​മദ് മൂപ്പനേയും സെക്രട്ടറിയായി സി.എച്ച്. മുഹമ്മദ് ത്വയ്യിബ് ഫൈസിയേയും തെരഞ്ഞെടുത്തു. സമസ്ത കേന്ദ്ര മുശാവറ മെമ്പർ പി.കെ. ഹംസക്കുട്ടി മുസ്​ലിയാർ, കെ.എം. സെയ്തലവി ഹാജി, മാനേജർ ഇ.വി. അത്വാഉല്ലാ അഹ്സനി, പി.ടി.കെ. കുട്ടി, കെ.കെ.എസ്. തങ്ങൾ വെട്ടിച്ചിറ, പി.എം. ഹുസൈൻ ജിഫ്രി തങ്ങൾ, ആലപ്പുഴ മുഹമ്മദ് മുസ്​ലിയാർ, കോട്ടയിൽ കരീം, സി.സി. ഹംസ ഹാജി, സി. ചെറിയാപ്പു ഹാജി, പി.സി. അബൂക്കർ എന്ന കുഞ്ഞിമോൻ ഹാജി, അബ്​ദുസ്സലാം മുസ്​ലിയാർ വാണിയന്നൂർ, ചട്ടിക്കൽ മുഹമ്മദലി എന്നിവർ സംസാരിച്ചു. എം.വി. അഹമ്മദ് മൂപ്പന്‍ സ്വാഗതവും അടിമാലി മുഹമ്മദ് ഫൈസി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story