Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2021 12:09 AM GMT Updated On
date_range 1 Dec 2021 12:09 AM GMTപദ്ധതി തയാറാക്കിയതിൽ പിഴവെന്ന് ആേരാപണം കണ്ടെയ്നർ ലോറി പാലത്തിനടിയിൽ കുടുങ്ങി കണ്ടെയ്നർ ലോറി പാലത്തിനടയിൽ കുടുങ്ങി
text_fieldsbookmark_border
എടപ്പാൾ: മേൽപാലത്തിനടിയിലെ കുറ്റിപ്പുറം റോഡിലെ വീതികുറവ് കാരണം വലിയ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതി. കഴിഞ്ഞ ദിവസം കണ്ടെയ്നർ ലോറി പാലത്തിനടിയിൽ കുടുങ്ങി. രണ്ട് ദിവസമായി ടൗണിലൂടെ യാതൊരു വാഹനങ്ങളും കടത്തിവിടുന്നില്ലെങ്കിലും ആംബുലൻസിന് സഞ്ചരിക്കാൻ മാത്രം തൃശൂർ റോഡിൽ അൽപസമയം ബാരിക്കേഡുകൾ മാറ്റിയിരുന്നു. എന്നാൽ, ഇത് അറിയാതെ തൃശൂർ റോഡിൽനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്നതിനിടെയാണ് കണ്ടെയ്നർ ലോറി പാലത്തിൽ ഇടിച്ചു നിന്നത്. കുറ്റിപ്പുറത്തുനിന്ന് പട്ടാമ്പിയിലേക്ക് തിരിയുന്ന വീതി കുറഞ്ഞ റോഡിലൂടെയാണ് ലോറി സഞ്ചരിച്ചത്. പാലത്തിൻെറ അവസാനഭാഗത്ത് എത്തിയതോടെയാണ് ലോറി ഇടിച്ചത്. തുടർന്ന് സഞ്ചരിക്കാൻ കഴിയാതെ വന്നതോടെ ക്രെയിൻ ഉപയോഗിച്ചാണ് ലോറി നീക്കിയത്. വെള്ളം ഒഴുകിപ്പോകാൻ സ്ഥാപിച്ച പൈപ്പുകളും പെയിൻറുകളും ഇളക്കി. നഷ്ടപരിഹാരം വേണമെന്ന് കരാർ കമ്പനി അധികൃതർ ഡ്രൈവറോട് ആവശ്യപ്പെട്ടെങ്കിലും പിന്നീട് വിട്ടയച്ചു. അതേസമയം, കുറ്റിപ്പുറം റോഡിലൂടെ വലിയ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയാത്തത് നിർമാണത്തിലെ അശാസ്ത്രീയതയാണെന്നാണ് ആരോപണം ഉയരുന്നത്. ഈ ഭാഗത്തിലൂടെ വലിയ വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാൻ വേണ്ടിയാണ് റോഡിലേക്ക് തള്ളി നിൽക്കുന്ന കെട്ടിടങ്ങളുടെ മുൻഭാഗം പൊളിച്ച് നീക്കിയത്. ഇതുകൊണ്ടൊന്നും കണ്ടെയ്നർ പോലുള്ള വലിയ വാഹനങ്ങൾ കടന്ന് പോകാൻ കഴിയില്ലെന്ന് ഉറപ്പായി. ഇത് പദ്ധതി തയാറാക്കിയതിലെ പാകപ്പിഴവാണെന്ന ആക്ഷേപത്തിനിടയാക്കുന്നു. സ്ഥലമൊന്നും ഏറ്റെടുക്കാതെയാണ് എടപ്പാൾ ടൗണിന് കുറുകെ 250 മീറ്റർ നീളത്തിലും 7.4 മീറ്റർ വീതിയിലും എടപ്പാൾ മേൽപാലം നിർമിച്ചിരിക്കുന്നത്. റോഡ് വീതി കുറവായ സാഹചര്യത്തിൽ കൂടുതൽ സ്ഥലം ഏറ്റെടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. MP3 EDPL പാലത്തിന് താഴെ കുടുങ്ങിയ കണ്ടെയ്നർ ലോറി ( 2 Photos attached)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story