Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2021 12:10 AM GMT Updated On
date_range 1 Dec 2021 12:10 AM GMTസി.പി.എം നേതാവിെൻറ അപകടമരണം; ആറ് മാസം പിന്നിട്ടിട്ടും നീതി നിഷേധിക്കപ്പെട്ടു
text_fieldsbookmark_border
സി.പി.എം നേതാവിൻെറ അപകടമരണം; ആറ് മാസം പിന്നിട്ടിട്ടും നീതി നിഷേധിക്കപ്പെട്ടു കേച്ചേരി: സിറ്റി ഗ്യാസ് പൈപ്പ് ലൈനിന് കുഴിച്ച കുഴിയിൽ വീണ് സി.പി.എം നേതാവിന് ദാരുണാന്ത്യം സംഭവിച്ച് ആറ് മാസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചില്ല. സംഭവത്തിൽ അധികൃതർ നീതി നിഷേധിച്ചതായി ആക്ഷേപം. ചൂണ്ടൽ പാറന്നൂരിൽ കഴിഞ്ഞ ഏപ്രിൽ 15നുണ്ടായ അപകടത്തിലാണ് സി.പി.എം കേച്ചേരി ലോക്കൽ സെക്രട്ടറി തലക്കോട്ടുകര ചിറയത്ത് വീട്ടിൽ ജെയിംസ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കിടെ മേയ് ഒന്നിനായിരുന്നു മരണം. നിയമസഭ തെരഞ്ഞെടുപ്പിൻെറ ഭാഗമായി തപാൽ വോട്ടുമായി സ്കൂട്ടറിൽ ചൂണ്ടലിലേക്ക് വരുന്നതിനിടയിലാണ് റോഡിൽ കുഴിച്ച കുഴിയിൽ വീണ് അപകടം സംഭവിച്ചത്. അദാനി ഗ്രൂപ്പാണ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നത്. ഇവരിൽനിന്ന് കരാറെടുത്ത കരാറുകാരൻ, ഉപകരാറുകാരൻ എന്നിവർക്കെതിരെ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ ജെയിംസിൻെറ സഹോദരൻ സി.എഫ്. ബെന്നി നൽകിയ പരാതിയിൽ 454/2021ക്രൈം നമ്പർ പ്രകാരം കേസെടുത്തിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യാൻ ആറുമാസം പിന്നിട്ടിട്ടും കഴിഞ്ഞിട്ടില്ല. അതിനാൽ തന്നെ കുറ്റപത്രവും സമർപ്പിക്കാനായില്ല. കേസന്വേഷണം നടത്തിയിരുന്ന ഉദ്യോഗസ്ഥൻ സമീപ സ്റ്റേഷനിലേക്ക് സ്ഥലം മാറി പോയിരുന്നു. പിന്നീട് വന്നവർക്ക് അന്വേഷണ ചുമതല ലഭിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല. പൈപ്പ് ലൈൻ സ്ഥാപിക്കാൻ റോഡരികിൽ കുഴിച്ച കുഴിക്ക് സമീപമുണ്ടായിരുന്ന ബോർഡുകൾ യാത്രക്കാർക്ക് കാണാവുന്ന തരത്തിൽ പ്രദർശിപ്പിക്കാത്തതാണ് അപകടത്തിന് കാരണമായത്. ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കുന്ന താൽക്കാലിക ജീവനക്കാരുടെ തലയിൽ കേസ് കെട്ടിവെക്കാനാണ് അധികാരികളുടെ നീക്കമെന്നറിയുന്നു. മരണത്തിന് കാരണക്കാരായവരുടെ പേരിൽ നടപടിയെടുക്കാത്തത് പാർട്ടി പ്രവർത്തകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. ചൂണ്ടൽ, കേച്ചേരി സി.പി.എം ലോക്കൽ സമ്മേളനങ്ങളിൽ ഇക്കാര്യം ചർച്ച ചെയ്യപ്പെട്ടിരുന്നു. പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഉടൻ നടപടിയുണ്ടാകുമെന്ന് സംസ്ഥാന, ജില്ല, ഏരിയ നേതാക്കൾ പറഞ്ഞ് തടി തപ്പിയിരുന്നു. സംസ്ഥാന ഭരണവും ചൂണ്ടൽ പഞ്ചായത്ത് ഭരണവും സി.പി.എമ്മിനുണ്ടായിട്ടും ലോക്കൽ സെക്രട്ടറിയുടെ മരണത്തിനിടയായ സംഭവത്തിൽ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ കഴിയാത്തത് പ്രവർത്തകരിൽ വ്യാപക അമർഷത്തിന് കാരണമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story