Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2021 12:03 AM GMT Updated On
date_range 4 Dec 2021 12:03 AM GMTഭിന്നശേഷിക്കാരെ വിശേഷിപ്പിക്കേണ്ടത് ദൃഢനിശ്ചയക്കാരെന്ന് ^മന്ത്രി
text_fieldsbookmark_border
ഭിന്നശേഷിക്കാരെ വിശേഷിപ്പിക്കേണ്ടത് ദൃഢനിശ്ചയക്കാരെന്ന് -മന്ത്രി മലപ്പുറം: ഭിന്നശേഷിക്കാരെ ദൃഢനിശ്ചയക്കാരെന്നാണ് വിശേഷിപ്പിക്കേണ്ടതെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ. അന്തർദേശീയ ഭിന്നശേഷി ദിനത്തിൽ മലപ്പുറം സാമൂഹിക നീതി വകുപ്പ് സംഘടിപ്പിച്ച പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദൃഢനിശ്ചയമുള്ള മനസ്സോടെയാണ് അവർ കാര്യങ്ങളെ നേരിടുന്നത്. ഇതിനാലാണ് അവരെ ദൃഢനിശ്ചയക്കാർ എന്ന് വിളിക്കാൻ ആഗ്രഹിക്കുന്നത്. ജില്ലയില്‍ ഭിന്നശേഷിക്കാർക്ക് പുനരധിവാസ കേന്ദ്രം തുടങ്ങുന്നതിന് നടപടികള്‍ തുടരുകയാണെന്നും രണ്ട് വര്‍ഷത്തിനകം പദ്ധതി യാഥാർഥ്യമാക്കാനാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. പി. ഉബൈദുല്ല എം.എൽ.എ അധ്യക്ഷത വഹിച്ചു. പത്മശ്രീ പുരസ്കാരം നേടിയ ബാലൻ പൂതേരിയെ ചടങ്ങിൽ മന്ത്രി ആദരിച്ചു. 2020ലെ ഉജ്ജ്വല ബാല്യം പുരസ്കാരം നേടിയ അൽവീനയെയും ചടങ്ങിൽ ആദരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എം.കെ. റഫീഖ മുഖ്യാതിഥിയായിരുന്നു. ബ്രോഷർ പ്രകാശനം ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എൻ.എ. കരീമും ഉണർവ് 2021 കലാമത്സര വിജയികൾക്കുള്ള സമ്മാനദാനം മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരിയും നിർവഹിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി. തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ. കോളജ് അസി. പ്രഫ. കെ. അബ്ദുൽ നാസർ, മലപ്പുറം നഗരസഭ കൗൺസിലർ ജയശ്രീ രാജീവ്, കുടുംബശ്രീ മിഷൻ ജില്ല കോഓഡിനേറ്റർ ജാഫർ കക്കൂത്ത്, ജില്ല വനിത ശിശുവികസന ഒാഫിസർ എ. ഷറഫുദ്ദീൻ, എസ്.എസ്.െക ജില്ല പ്രോഗ്രാം ഒാഫിസർ ടി.എസ്. സുമ, നാഷനൽ ലെവൽ ലോക്കൽ കമ്മിറ്റി കൺവീനർ സിനിൽദാസ് പൂക്കോട്ട്, വള്ളിക്കാപ്പറ്റ അന്ധവിദ്യാലയം പ്രധാനാധ്യാപകൻ വി. അബ്ദുൽ കരീം, സാമൂഹിക സുരക്ഷ മിഷൻ ജില്ല കോഓഡിനേറ്റർ സി.ടി. നൗഫൽ, കേരള ഫെഡറേഷൻ ഒാഫ് ബ്ലൈൻഡ് ജില്ല സെക്രട്ടറി ഗോപാലകൃഷ്ണൻ, സ്പെഷൽ സ്കൂൾ അസോസിയേഷൻ ജില്ല കോഓഡിനേറ്റർ സി. അൽഫോൺസ, ഡി.എ.പി.എൽ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ബഷീർ മമ്പുറം, പരിവാർ ജില്ല സെക്രട്ടറി അബ്ദുൽ റഷീദ്, പി.എ.ഐ.ഡി ജില്ല പ്രസിഡൻറ് ഷൗക്കത്തലി, ഡിഫറൻറ്ലി ഏബ്ള്‍ഡ് പേഴ്സൻസ് വെല്‍ഫെയര്‍ ഫെഡറേഷന്‍ ജില്ല സെക്രട്ടറി കെ. വാസുദേവന്‍, എ.കെ.ഡബ്ല്യു.ആര്‍.എഫ് ജില്ല പ്രസിഡൻറ് സലിം കിഴിശ്ശേരി, ഇ. അബ്ബാസ്, പി.ടി. മുഹമ്മദ് അസറത്ത് തുടങ്ങിയവർ സംബന്ധിച്ചു. ജില്ല സാമൂഹിക നീതി ഒാഫിസർ കെ. കൃഷ്ണമൂർത്തി സ്വാഗതവും സീനിയർ സൂപ്രണ്ട് വി.വി. സതീദേവി നന്ദിയും പറഞ്ഞു. ഫോേട്ടാ: m3ma1
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story