Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'ക്ലീൻ ചേലേമ്പ്ര' ...

'ക്ലീൻ ചേലേമ്പ്ര' മാർഗരേഖ പുറത്തിറക്കി

text_fields
bookmark_border
ചേലേമ്പ്ര: ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് ക്ലീൻ ചേലേമ്പ്ര പദ്ധതിയുടെ ഭാഗമായി മാർഗരേഖ പുറത്തിറക്കി. ഹരിത കർമസേന അംഗങ്ങൾ അജൈവ പാഴ്​വസ്തുക്കൾ മൂന്ന് മാസത്തിലൊരിക്കൽ വീടുകളിൽ നിന്നു ശേഖരിക്കണം. വീടുകളിലെ പ്ലാസ്​റ്റിക് വസ്തുക്കൾ, മറ്റ്​ അനുബന്ധ പാഴ്​വസ്തുക്കൾ എന്നിവ കത്തിക്കുന്നതും പൊതു ഇടങ്ങളിൽ കൊണ്ടിടുന്നതും ശിക്ഷാർഹമായിരിക്കും. പാഴ്​വസ്തുക്കൾ ശേഖരിക്കാൻ എത്തുന്ന ഹരിത കർമസേനയോട് പാഴ്​വസ്തുക്കൾ ഇല്ലെന്നു പറഞ്ഞ്​ തിരിച്ചയക്കുന്നത് ആവർത്തിച്ചാൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് തീരുമാനമെടുത്തതായി പ്രസിഡൻറ്​ പറഞ്ഞു. കച്ചവട വാണിജ്യ സ്ഥാപനങ്ങൾ ലൈസൻസ് പുതുക്കിക്കിട്ടുന്നതിനായി അജൈവ മാലിന്യങ്ങൾ ഹരിത കർമസേനക്ക് നൽകിയതി​ൻെറ രസീത്​ ഹാജരാക്കണം. ഓരോ മാസവും സ്ഥാപനങ്ങളിൽ നിന്നും മാലിന്യം നേരിട്ടും, വീടുകളിൽ നിന്നും മൂന്ന് മാസം ഇടവിട്ട് വൃത്തിയാക്കിയ അജൈവ പാഴ്​വസ്തുക്കളും ശേഖരിക്കും. ഗ്രാമപഞ്ചായത്ത് ക്ലീൻ ചേലേമ്പ്രയുടെ ഭാഗമായി ഗ്രാമത്തെ ശുചിത്വ പൂർണമാക്കാൻ ഹരിത കർമസേന അംഗങ്ങൾക്ക് യൂനിഫോം, വീടുകൾക്ക് മൂന്ന് ചാക്ക്, സ്​റ്റാൻഡ്​ എന്നിവ നൽകുമെന്നും എല്ലാ വീടുകൾക്കും ബയോബിൻ നൽകുമെന്നും പ്രസിഡൻറ്​ പറഞ്ഞു. ആദ്യഘട്ടമെന്ന നിലയിൽ 500 വീടുകൾക്ക് ഈ വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി ബയോബിൻ നൽകും. അജൈവ പാഴ്​വസ്തുക്കൾ ശേഖരിക്കുന്നതിനു വേണ്ടി ഗ്രാമപഞ്ചായത്ത് സ്വന്തമായി വാഹനം ഈ വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങാൻ തീരുമാനിച്ചതായും പ്രസിഡൻറ്​ കൂട്ടിച്ചേർത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story