Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇരയെയും മാതാവിനെയും...

ഇരയെയും മാതാവിനെയും വധിക്കാൻ ശ്രമം; പോക്സോ പ്രതിയുടെ ജാമ‍്യം റദ്ദാക്കി ജയിലിലടച്ചു

text_fields
bookmark_border
ഇരയെയും മാതാവിനെയും വധിക്കാൻ ശ്രമം; പോക്സോ പ്രതിയുടെ ജാമ‍്യം റദ്ദാക്കി ജയിലിലടച്ചു
cancel
നിലമ്പൂർ: പീഡനത്തിനിരയായ കുട്ടിയെയും മാതാവിനെയും വധിക്കാൻ ശ്രമിച്ചതിനെത്തുടർന്ന്​ പോക്സോ കേസ്​ പ്രതിയുടെ ജാമ്യം കോടതി റദ്ദാക്കി വീണ്ടും ജയിലിലേക്കയച്ചു. നിലമ്പൂർ ചന്തക്കുന്ന്​ മൂത്തേടത്ത് മുഹമ്മദ് ഹാറൂണിനെതിരെയാണ്​ (26) നടപടി. 11കാരിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായിരുന്ന പ്രതി ജാമ‍്യത്തിലിറങ്ങിയ ശേഷമാണ്​ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കടന്ന് വധശ്രമം നടത്തിയത്​. തുടർന്ന്​ ഈ പരാതിയിലും പൊലീസ് കേസെടുത്തു. കഴിഞ്ഞദിവസം പോക്സോ കേസിൽ പ്രതി മഞ്ചേരി കോടതിയിൽ ഹാജരായപ്പോൾ വധശ്രമത്തിന് കേസെടുത്ത വിവരം ജഡ്ജിയുടെ ശ്രദ്ധയിൽ പെട്ടതോടെ ജാമ്യം റദ്ദാക്കുകയായിരുന്നു. നിലമ്പൂർ പൊലീസ് സ്‌റ്റേഷനിൽ റൗഡി ലിസ്​റ്റിലുള്ള ഹാറൂൺ മലപ്പുറം കോഡൂർ സ്വദേശിയാണ്. മലപ്പുറം, കോട്ടക്കൽ, എടക്കര, നിലമ്പൂർ സ്​റ്റേഷനുകളിൽ ഇയാൾക്കെതിരെ ഏഴ്​ കേസുകളുണ്ട്. വധശ്രമ കേസിൽ അറസ്​റ്റ്​ ചെയ്യുമെന്ന് നിലമ്പൂർ പൊലീസ് ഇൻസ്പെക്ടർ ടി.എസ്. ബിനു പറഞ്ഞു. Nilambur photo-3 prathi - Muhammad Haroon മുഹമ്മദ് ഹാറൂൺ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story