Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2021 12:11 AM GMT Updated On
date_range 19 Dec 2021 12:11 AM GMTകടപ്പുറം പഞ്ചായത്തിൽ വേലിയറ്റം; ഉപ്പുവെള്ളം കയറി നിരവധി കുടുംബങ്ങൾ ദുരിതത്തിൽ
text_fieldsbookmark_border
കടപ്പുറം പഞ്ചായത്തിൽ വേലിേയറ്റം; ഉപ്പുവെള്ളം കയറി നിരവധി കുടുംബങ്ങൾ ദുരിതത്തിൽ ചാവക്കാട്: കടപ്പുറം പഞ്ചായത്തിൽ വേലിയേറ്റം കാരണം വീടുകളിൽ വെള്ളം കയറിയതോടെ നിരവധി കുടുംബങ്ങൾ ദുരിതത്തിൽ. വട്ടേകാട്, ചുള്ളിപ്പാടം, മുനക്കക്കടവ്, പുതിയങ്ങാടി, കെട്ടുങ്ങൽ പ്രദേശങ്ങളിലാണ് പുഴയിൽ ഉപ്പ് വെള്ളം കയറിയത്. വട്ടേക്കാട് ആറാം വാർഡിൽ 40ഓളം കുടുംബങ്ങളുടെ ശുദ്ധജല സ്രോതസ്സിൽ ഉപ്പ് കയറി. രണ്ട് വർഷം മുമ്പ് അധികൃതരെത്തി പുഴക്കരയിൽ ഭിത്തികെട്ടി ഉയർത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും നടപ്പാക്കാത്തതാണ് തിരിച്ചടിയായത്. സംഭവത്തെ തുടർന്ന് എൻ.കെ. അക്ബർ എം.എൽ.എ പ്രദേശം സന്ദർശിച്ചു. ഇറിഗേഷൻ അസി. എൻജിനീയർ നെവിൻ ഐസക് ലാൽ, ഓവർസിയർ അനിൽകുമാർ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു. ചുള്ളിപ്പാടത്ത് വേലിയേറ്റം മൂലം കരയിലേക്ക് വെള്ളം കയറുന്നത് തടയാനുള്ള സംരക്ഷണ ഭിത്തി നിർമാണം, സ്ലൂയിസ് നിർമാണം എന്നിവ അടിയന്തരമായി പൂർത്തീകരിക്കാൻ എം.എൽ.എ നിർദേശം നൽകി. മുനക്കക്കടവിൽ ഹാർബറിൻെറ വടക്ക് ഭാഗം മുതൽ പുതിയങ്ങാടി പാണ്ടിലക്കടവ് വരെ സംരക്ഷണ ഭിത്തി, കോളനി-അഴീക്കൽ ജാറം പരിസരത്ത് സംരക്ഷണ ഭിത്തി, റഹ്മാനിയ പള്ളിക്കരികിലൂടെ കടൽവെള്ളം പുഴയിലൊഴുക്കാൻ തോട് നിർമാണം തുടങ്ങിയവക്ക് അടിയന്തരമായി റിപ്പോർട്ട് നൽകാനും ജലവിഭവ വകുപ്പിന് എം.എൽ.എ നിർദേശം നൽകി. ഫോട്ടോ: TCC CKD Salt water issue. ചേറ്റുവപ്പുഴയിൽനിന്ന് ഉപ്പുവെള്ളം കയറുന്ന മുനക്കക്കടവ് മേഖല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story