Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2021 12:08 AMUpdated On
date_range 27 Dec 2021 12:08 AMപ്രേക്ഷകരിൽ വിങ്ങലായി 'ആർ.ഐ.പി'യുടെ പ്രദർശനം
text_fieldsbookmark_border
തൃശൂർ: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിയോ സണ്ണിയുടെ അവസാന ഹ്രസ്വചിത്രം 'ആർ.ഐ.പി'യുടെ ആദ്യ പ്രദർശനം തൃശൂർ കൈരളി തിയറ്റിൽ നടന്നു. സുഹൃത്തുക്കളും ബന്ധുക്കളും കുടുംബാംഗങ്ങളുമടങ്ങുന്ന നിറഞ്ഞ സദസ്സിലായിരുന്നു പ്രദർശനം. 'ആർ.ഐ.പി'ക്ക് പുറമെ കരകമ്പി, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, മണവാട്ടി തുടങ്ങിയ ഹ്രസ്വചിത്രങ്ങളും പ്രദർശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഏപ്രിൽ മൂന്നിന് ജിയോ സണ്ണി മരിക്കുമ്പോൾ ആർ.ഐ.പിയുടെ എഡിറ്റിങ് പൂർത്തിയായിരുന്നു. മ്യൂസിക് മിക്സിങ്ങും അവസാന മിനുക്കുപണികളും മാത്രമാണ് അവശേഷിച്ചിരുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും മുൻകൈയെടുത്താണ് പ്രദർശനസജ്ജമാക്കിയത്. പ്രസ്ക്ലബ് ഹാളിൽ നടന്ന ജിയോ അനുസ്മരണത്തിൽ നടൻ സുനിൽ സുഖദ, ചലച്ചിത്ര നിരൂപകൻ ഐ. ഷൺമുഖദാസ്, ബാലചന്ദ്രൻ പറങ്ങോടത്ത്, നാടക പ്രവർത്തകൻ കെ.വി. ഗണേഷ് തുടങ്ങിയവർ മുഖ്യാതിഥികളായി. ജിയോ സണ്ണിയുടെ സ്മരണാർഥം എല്ലാ വർഷവും ഷോർട്ട്ഫിലിം ഫെസ്റ്റ് സംഘടിപ്പിക്കാനും തീരുമാനിച്ചു. ജിയോ സണ്ണിയുടെ ഭാര്യ അനു. സഹോദരങ്ങൾ: ജീസൻ സണ്ണി, രഞ്ജിത്ത് രാജൻ, ജോജി പീറ്റർ തുടങ്ങിയവർ ഓർമകൾ പങ്കുവെച്ചു. photo cap jeo sunny anusmaranam: ജിയോ സണ്ണി അനുസ്മരണത്തിൽ നടൻ സുനിൽ സുഖദ സംസാരിക്കുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story