Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപി.വി. അൻവർ പ്രതിയായ...

പി.വി. അൻവർ പ്രതിയായ ക്രഷർ തട്ടിപ്പ് കേസ്​: പുനരന്വേഷണത്തിന്​ കോടതി ഉത്തരവ്

text_fields
bookmark_border
ക്രൈംബ്രാഞ്ചിന്‍റെ അന്തിമ റിപ്പോര്‍ട്ട് തള്ളി മഞ്ചേരി: പി.വി. അന്‍വര്‍ എം.എല്‍.എ പ്രതിയായ ക്രഷർ തട്ടിപ്പ് കേസിൽ പുനരന്വേഷണത്തിന് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവ്. കര്‍ണാടകയില്‍ ക്രഷര്‍ ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പ്രവാസി എന്‍ജിനീയറുടെ 50 ലക്ഷം രൂപ തട്ടിയെന്ന കേസിന്​ സിവില്‍ സ്വഭാവമാണെന്നു കാണിച്ച് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച അന്തിമ അന്വേഷണ റിപ്പോര്‍ട്ട് തള്ളിയാണ് കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടത്. തട്ടിപ്പിനിരയായ മലപ്പുറം സ്വദേശി നടുത്തൊടി സലീമിനെ വഞ്ചിക്കാന്‍ പി.വി. അന്‍വറിന് ഉദ്ദേശ്യമില്ലായിരുന്നെന്ന ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍ ശരിയല്ലെന്നു വ്യക്തമാക്കിയാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്​ട്രേറ്റ് എസ്. രശ്മി അന്വേഷണ റിപ്പോര്‍ട്ട് തള്ളിയത്. മംഗളൂരു ബൽത്തങ്ങാടി താലൂക്കിലെ തണ്ണീരുപന്തൽ പഞ്ചായത്തിലെ ക്രഷറും ഇതോടൊപ്പമുള്ള 26 ഏക്കർ ഭൂമിയും സ്വന്തം ഉടമസ്ഥതയിലാണെന്നും ക്രയവിക്രയ അവകാശമുണ്ടെന്നും പറഞ്ഞ് പി.വി. അന്‍വര്‍ പ്രവാസി എൻജിനീയര്‍ നടുത്തൊടി സലീമില്‍നിന്ന്​ 10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story