Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 12:09 AM GMT Updated On
date_range 25 Feb 2022 12:09 AM GMTമഞ്ചേരി പഴയ ബസ് സ്റ്റാൻഡ് നവീകരണം: ലോണെടുക്കാൻ നഗരസഭ കൗൺസിൽ തീരുമാനം
text_fieldsbookmark_border
മഞ്ചേരി: നഗരത്തിലെ പഴയ ബസ്റ്റാന്‍ഡ് കെട്ടിടം പുതുക്കിപ്പണിയുന്നതിന് ലോണെടുക്കാന്‍ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. പ്രതിപക്ഷ അംഗങ്ങൾ വിയോജിച്ചതോടെ വോട്ടിനിട്ടാണ് തീരുമാനം പാസാക്കിയത്. ഒമ്പത് കോടി രൂപയാകും വായ്പയെടുക്കുക. മഞ്ചേരി സഹകരണ ബാങ്കില്‍നിന്ന് ലോണെടുക്കാന്‍ അനുമതി ആവശ്യപ്പെട്ട് നഗരസഭ സര്‍ക്കാറിലേക്ക് കത്തയച്ചു. വായ്പ നല്‍കാന്‍ തയാറാണെന്ന് അറിയിച്ച് സഹകരണ ബാങ്ക് നഗരസഭയെ സമീപിച്ചു. 9.5 ശതമാനം പലിശനിരക്കില്‍ വായ്പ നല്‍കാമെന്നാണ് അറിയിച്ചത്. പലിശനിരക്കും തിരിച്ചടവ് തുകയും ഉള്‍പ്പെടെ പ്രതിവര്‍ഷം മുതലിനത്തില്‍ 1,12,50,000 രൂപ അടയ്ക്കണം. ബാങ്കിന്‍റെ ഈ നിബന്ധനകള്‍ ഭരണസമിതി അംഗീകരിച്ചു. വായ്പാതുക, ലോണെടുക്കുന്ന ബാങ്ക്, പലിശ നിരക്ക്, തിരിച്ചടവ് തുക എന്നിവയെല്ലാം ഉള്‍പ്പെടുത്തി വിശദമായ അപേക്ഷ നഗരസഭ സര്‍ക്കാറിന് സമര്‍പ്പിക്കും. എന്നാല്‍, മഞ്ചേരി സഹകരണ ബാങ്കില്‍നിന്ന് വായ്പയെടുക്കുന്നതിനെ പ്രതിപക്ഷം എതിര്‍ത്തു. നേരത്തെ നടപ്പാക്കിയ ഭവനപദ്ധതിയില്‍ ഈ ബാങ്ക് നഗരസഭക്ക് നഷ്ടം വരുത്തിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് മരുന്നന്‍ സാജിദ് ബാബു പറഞ്ഞു. ഇത് ഓഡിറ്റ് പരാമർശത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, വികസനത്തിനെ എതിർക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്ന് സ്ഥിരം സമിതി അധ്യക്ഷൻ ടി.എം. നാസർ മറുപടി നൽകി. ഒമ്പത് ശതമാനത്തില്‍ കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കാന്‍ മറ്റു ബാങ്കുകള്‍ തയാറായാല്‍ പരിഗണിക്കുമെന്ന് നഗരസഭാധ്യക്ഷ വി.എം. സുബൈദ പറഞ്ഞു. കാലപ്പഴക്കം ചെന്ന പഴയ ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിച്ചുമാറ്റി ബസ് ബേയും ഷോപ്പിങ് കേംപ്ലക്‌സുമാണ് നിര്‍മിക്കുന്നത്. അഞ്ചു നിലകളിലാകും കെട്ടിടം പണിയുക. ഓപ്പണ്‍ ഓഡിറ്റോറിയം, പാര്‍ക്കിങ് ഏരിയ, വ്യാപാര കേന്ദ്രങ്ങള്‍ എന്നിവയുണ്ടാകും. കെട്ടിടം പൊളിക്കാൻ ഹൈകോടതിയും നിർദേശിച്ചിരുന്നു. എന്നാൽ, നിലവിലെ വ്യാപാരികളുടെ പുനരധിവാസം സംബന്ധിച്ച് അന്തിമതീരുമാനം ആയിട്ടില്ല. മാര്‍ച്ച് അവസാനത്തില്‍ കെട്ടിടം പൊളിക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story